KeralaLatest

പൗര്‍ണമി ആഘോഷം; ശാന്തിമഹിമ പ്രവര്‍ത്തകര്‍ ആശ്രമം സ്പിരിച്വല്‍സോണ്‍ ശുചീകരിച്ചു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ മീനമാസത്തെ പൗര്‍ണമി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം റൂറല്‍ ശാന്തിമഹിമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആശ്രമം സ്പിരിച്വല്‍ സോണ്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു. മാര്‍ച്ച് 24 നാണ് പൗര്‍ണമി. ആശ്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതിമാസ ആഘോഷമാണ് പൗര്‍ണമി പ്രാര്‍ത്ഥന. ശാന്തിഗിരിയില്‍ ഗുരുവാക്കനുസരിച്ചാണ് ഓരോരുത്തരും പൗര്‍ണ്ണമി വ്രതം അനുഷ്ഠിക്കുന്നത്.

അന്നത്തെ ദിവസം വൈകിട്ട് ആറുമണിക്ക് സന്ന്യാസി സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ കുംഭ-ദീപ പ്രദക്ഷിണവും നടക്കും. ഗുരുഭക്തര്‍ കുംഭങ്ങള്‍ ശിരസ്സിലേറ്റിയും താലത്തില്‍ ദീപമേന്തിയും സന്ധ്യാനേരത്ത് ആശ്രമം വലംവയ്ക്കും.

Related Articles

Back to top button