InternationalLatestSports

ആകാംക്ഷകള്‍ക്ക് വിരാമം;  കോപ്പ അമേരിക്ക കിരീടം അ‍ര്‍ജന്റീനക്ക്; ബ്രസീലിനെ 1-0 ന് തോല്‍പ്പിച്ചു.

“Manju”

റിയോ ഡി ജനീറോ : മാരക്കാന സ്‌റ്റേഡിയത്തിൽ അ‍ര്‍ജന്റീന ഉദിച്ചുയര്‍ന്നു. ആതിഥേയരായ ബ്രസീലിനെ 1-0ന് വീഴ്ത്തി അർജന്റീന കോപ്പ അമേരിക്ക കിരീടം നേടി. നീലാകാശത്തെ വെൺമേഘങ്ങൾക്കിടയിൽ ഉദയസൂര്യനും ഫുട് ബോളിലെ ദൈവത്തെയും സാക്ഷി നിർത്തി എയ്ഞ്ചല്‍ ഡി മരിയയുടെ തോളിലേറി അര്‍ജന്റീന. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് അർജന്റീനയുടെ കിരീടധാരണം. ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണിൽ, അതും ബ്രസീൽ ഫുട്ബോൾ അഭിമാന വേദിയായി കാണുന്ന മാറക്കാനയിൽ അവരെത്തന്നെ തോൽപ്പിച്ചാകുമ്പോൾ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരം.

ആദ്യ പകുതിയിൽ ബ്രസീൽ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയവും കിരീടവും സമ്മാനിച്ചത്.

Related Articles

Back to top button