KeralaLatest

ജന്മഗൃഹ സമുച്ചയ നിര്‍മാണം; ശാന്തിഗിരി ചുക്കുകാപ്പി ഭവനങ്ങളില്‍ വിതരണം നടത്തും

“Manju”

വൈക്കം: നവജ്യോതി ശ്രീകരുണാകരുഗുരുവിന്റെ ജന്മഗൃഹസമുച്ചയ സന്ദേശം എത്തിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കുന്നതിന്റെയും ഭാഗമായി വൈക്കം ഏരിയയിലെ വീടുകളില്‍ ശാന്തിഗിരിയുടെ’ശാന്തിഗിരി സ്‌പെഷല്‍ ചുക്കുകാപ്പി’ വിതരണം നടത്തും. ഇതിലൂടെ സമാഹരിക്കുന്ന തുക ജന്മഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി വൈക്കം ഏരിയയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുമായും നൂറോളം വിശ്വാസികളുമായും ഇന്നലെ (24/03/24) പൗര്‍ണമി ദിനത്തില്‍ വൈക്കം ബ്രാഞ്ചാശ്രമത്തില്‍ വച്ച് ചര്‍ച്ച നടത്തി.

വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ജാപ്പി വിതരണത്തിന് ആരംഭം കുറിക്കുന്നത് വൈക്കത്താണ്.

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ശാന്തിഗിരിയുടെ ഔഷധ പാനീയമാണ് ‘ശാന്തിഗിരി സ്‌പെഷല്‍ ചുക്കുകാപ്പി’. ആയിരം ഭവനങ്ങളിലാണ് ശാന്തിഗിരി ജാപ്പി ഉത്പന്നം പരിചയപ്പെടുത്തുന്നത്. യൂണിറ്റ് അടിസ്ഥാനത്തില്‍ രണ്ടുപേരടങ്ങുന്ന സ്‌ക്വാഡുകള്‍ രൂപീകരിച്ച് പത്തു യൂണിറ്റിലും വില്‍പ്പന നടത്തും.

ഇതിനായി നൂറുപേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരു സ്‌ക്വാഡ് 25 പായ്ക്കറ്റ് ഒരുദിവസം വില്‍പ്പന നടത്തും. മൊത്തം 1250 പായ്ക്കറ്റ് ഒരു ദിവസം വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന തുക ജന്മഗൃഹ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇങ്ങനെ വൈക്കം ഏരിയയില്‍ ഒരു ലക്ഷം കുടുംബങ്ങളില്‍ എത്തുന്നതുവരെ വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം ജന്മഗൃഹ നോട്ടീസും ഗുരുവാണിയും നല്‍കും. ഇതിന്റെ ഭാഗമായി മാര്‍ച്ച് 31 ന് നടക്കുന്ന മീറ്റിംഗില്‍ വൈക്കത്തുള്ള നൂറോളം കുടുംബങ്ങള്‍ പങ്കെടുക്കും.

ജനറല്‍ സെക്രട്ടറി ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മന്‍ ജ്ഞാനതപസ്വി, വൈക്കം ബ്രാഞ്ച് ആശ്രമം ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ഐടി വിഭാഗം കോര്‍ഡിനേറ്റര്‍ ബ്രഹ്‌മചാരി അഖില്‍, രവീന്ദ്രനാഥ ടോഗോര്‍, നന്ദുലാല്‍ വി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button