KeralaLatestThiruvananthapuram

കുട്ടി വീണുമരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍.

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് രണ്ടുവയസുകാരന്‍ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിന്‍ ബാബു-മുഹ്സിന ദമ്പതികളുടെ മകന്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്റെ സഹോദരന്റെ വീട്ടില്‍ വച്ചായിരുന്നു അപകടം.

മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരന്റെ വീട്ടിലെത്തിയത്. കരുളായി പിലാക്കല്‍ മുക്കം കടവിന് സമീപത്താണ് ഈ വാടക ക്വാര്‍ട്ടേഴ്സ്. മുതിര്‍ന്നവര്‍ സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം സിറ്റൗട്ടില്‍ കളിക്കുകയായിരുന്നു അസ്ലം. ഇതിനിടെ കൈവരിയിലെ കമ്പികള്‍ക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരങ്ങള്‍: ജനാ ഫാത്തിമ, മുഖ്ദാദ്, ഹാത്തിം.

Related Articles

Back to top button