IndiaLatest

ടൈം ട്രാവല്‍ മെഷീൻ നിര്‍മിക്കാനുള്ള സമവാക്യം കണ്ടുപിടിച്ച് ഗവേഷകൻ

“Manju”

നിരവധി പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ മുള്‍മുനയില്‍ നിർത്തിയിട്ടുള്ള ആശയമാണ് ടൈം ട്രാവല്‍. സമയത്തെ അതിജീവിച്ച്‌ ഭാവിയിലേക്കോ ഭൂതകാലത്തിലേക്കോ സഞ്ചരിക്കാൻ മനുഷ്യനെ സാധ്യമാക്കുന്ന ടൈം ട്രാവല്‍ എന്ന ആശയം ജനിപ്പിക്കുന്ന ജിജ്ഞാസ തന്നെയാണ് ഇതിന്റെ ജനപ്രീതിക്ക് കാരണവും.
കഴിഞ്ഞുപോയ കാലത്തിലേക്ക് ഒരിക്കല്‍ കൂടി സഞ്ചരിച്ച്‌ ചില തിരുത്തുകള്‍ വരുത്താൻ ആഗ്രഹിക്കുന്നവരും, ഭാവിയിലേക്ക് സഞ്ചരിച്ച്‌ വരുംകാലത്തെ നേരത്തെ അറിയാൻ താത്പര്യപ്പെടുന്നവരുമാണ് ഈ ആശയത്തെക്കുറിച്ച്‌ കൂടുതലായും ചികയാറുള്ളത്. ശാസ്ത്രീയമായി തെളിയിക്കാൻ ഇതുവരെയും സാധിക്കാത്ത ഈ ആശയത്തെക്കുറിച്ച്‌ ഗഹനമായ പഠനം നടത്തിയ ഒരു ഗവേഷകൻ ടൈം ട്രാവലിനായി ഒരു സമവാക്യം കണ്ടെത്തിയിരിക്കുകയാണ്. ജ്യോതിശാസ്ത്രജ്ഞനായ പ്രൊഫ. റോണ്‍ മല്ലറ്റാണ് ടൈം ട്രൈവലിനായി സമവാക്യം കണ്ടെത്തിയതായി അവകാശപ്പെട്ടിരിക്കുന്നത്.
തമോഗർത്തങ്ങളെക്കുറിച്ചും ഐൻസ്റ്റീൻ സിദ്ധാന്തങ്ങളെക്കുറിച്ചും ആഴത്തില്‍ പഠനം നടത്തിയ മല്ലറ്റ്, ദശാബ്ദങ്ങള്‍ നീണ്ട പഠനത്തിനൊടുവില്‍ ടൈം ട്രാവല്‍ ഇക്വേഷനിലേക്ക് എത്തിപ്പെട്ടുവെന്നാണ് അവകാശവാദം.

ബഹിരാകാശത്ത് കാണപ്പെടുന്ന ഭീമൻ ഗർത്തമാണ് ബ്ലാക്ക് ഹോള്‍ അഥവാ തമോഗർത്തം. എന്തിനെയും വലിച്ചെടുക്കാനുള്ള ഗുരുത്വാകർഷണ ബലം അതിനുണ്ട്. വെളിച്ചത്തെ പോലും വിഴുങ്ങുന്ന തമോഗർത്തം വളരെ ശക്തിയുള്ളതാണ്. മാസ്, ടൈം, സ്പേസ് (mass, time, space) എന്നിവയെ ഏതുവിധത്തിലാണ് വേഗത സ്വാധനിക്കുന്നത് എന്ന് വിശദമാക്കുന്നതാണ് ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തം (theory of relativity). ഊർജ്ജവും ദ്രവ്യവും തമ്മിലുള്ള ബന്ധം നിർവചിക്കുന്നതിനൊപ്പം പ്രകാശവേഗത്തെക്കുറിച്ചും ഈ സിദ്ധാന്തത്തില്‍ വ്യക്തമാക്കുന്നു. ചെറിയ അളവിലുള്ള പിണ്ഡത്തെ (mass) വലിയ അളവിലുള്ള ഊർജ്ജമാക്കി (energy), പരസ്പരം മാറ്റാമെന്നതാണ് ക്ലാസിക് സമവാക്യമായ E = mc^2 എന്നതില്‍ പറയുന്നത്. ഇതുസംബന്ധിച്ച്‌ വിശദമായ പഠനം നടത്തിയ മല്ലറ്റ് ടൈം ട്രാവല്‍ സമവാക്യത്തില്‍ എത്തിച്ചേരുകയായിരുന്നു.

ഗുരുത്വാകർഷണത്തെ സ്വാധീനിക്കാൻകെല്‍പ്പുള്ള, തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കുന്ന, തീവ്രമായ പ്രകാശകിരണമാണ് മല്ലറ്റിന്റെ കണ്ടെത്തല്‍പ്രകാരം ടൈം മെഷീന് ആവശ്യമായുള്ളത്. ഒപ്പം ലേസറുകളുടെ ഒരു വളയം ഉപയോഗിച്ച്‌ സ്പേസ്ടൈമിനെ (സ്ഥൂലകാലത) അനുകരിച്ച്‌ അവിടെ തമോഗർത്തം സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതീതിയുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യത്തെ രൂപപ്പെടുത്തിയെടുത്താല്‍ അത് ടൈം മെഷീനാകുമെന്നാണ് മല്ലറ്റ് അവകാശപ്പെടുന്നത്.

Related Articles

Back to top button