IndiaLatest

ക്ഷീരകര്‍ഷകര്‍ക്ക് പാലിനോടൊപ്പം തേനും

“Manju”

ശ്രീജ.എസ്

കൊവിഡ് കാലത്ത് മില്‍മയുടെ വരുമാനത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനവ്. തമിഴ്നാട്ടില്‍ നിന്നുള്ള പാല്‍ വരവ് കുറഞ്ഞതാണ് മില്‍മയെ തുണച്ചത്. മധ്യകേരളത്തില്‍ മാത്രം 35,000 ലിറ്റര്‍ പാലിന്റെ പ്രതിദിന അധിക വില്‍പ്പനയാണ് കഴിഞ്ഞ ആറ് മാസമായി മില്‍മ നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം തമിഴ്നാട്ടില്‍ നിന്നുള്ള പാല്‍ വരവ് കുറഞ്ഞതാണ് കാരണം. ഇതോടെ വിപണിയില്‍ മില്‍മ പാലിന് ആവശ്യക്കാരേറി.

വരുമാനം കൂടിയതോടെ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതികളും അണിയറയിലുണ്ട്. ഇതില്‍ കൃഷിവകുപ്പുമായി ചേ‍ര്‍ന്ന് നടപ്പാക്കുന്ന തേനും പാലും പദ്ധതി ഈ മാസം തുടങ്ങും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തേനീച്ചകളെയും കൂടും നല്‍കും.

ഇതില്‍ നിന്ന് ലഭിക്കുന്ന തേന്‍ സംഘത്തില്‍ നല്‍കി പണം വാങ്ങാം. ഈ തേന്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‍ലറ്റുകളിലൂടെ മില്‍മ വില്‍ക്കും. ഉണക്ക ചാണക വില്‍പ്പനയിലൂടെ ക്ഷീരകര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതിയും സംഘം ആസൂത്രണം ചെയ്യുന്നുണ്ട്.

Related Articles

Back to top button