KeralaLatest

ഗുരുവായൂര്‍ അമ്പലത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ല

“Manju”

രജിലേഷ് കേരിമഠത്തില്‍

തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നാളെ നിശ്ചയിച്ചിരുന്ന രണ്ടു മംഗല്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റെന്നാള്‍ മുതല്‍ മംഗല്യങ്ങള്‍ നടത്തില്ലെന്നും കടകംപളളി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഭക്തരെ കയറ്റേണ്ടായെന്ന ക്ഷേത്ര സമിതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും തുടരുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button