KeralaLatestSpiritualThiruvananthapuram

ശ്രീരാമനവമി രഥയാത്രയ്ക്ക് ശാന്തിഗിരി ആശ്രമത്തില്‍ ഊഷ്മളമായ വരവേല്‍പ്പ്

“Manju”

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ ശ്രീമൂകാംബികാദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച ശ്രീരാമനവമി രഥയാത്ര തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു. ഏപ്രില്‍ 12ന് വൈകുന്നേരം 04.00 മണിക്ക് ശാന്തിഗിരി ആശ്രമത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. സന്യാസിമാരും ബ്രഹ്മചാരിമാരുമടങ്ങുന്ന സംഘം രഥയാത്രയെ വരവേറ്റു. ശ്രീരാമനവമി രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, എസ്.ആര്‍.ഡി.എം.യൂ.എസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ശ്രീരാമനവമി രഥയാത്ര തിരുവനന്തപുരം ജില്ലാകോഓര്‍ഡിനേറ്റര്‍മാരായ ടി.കെ.ലാല്‍ജിത്, അജിത്കുമാര്‍.പി എന്നിവര്‍ ശാന്തിഗിരിയിലെ സ്വീകരണച്ചടങ്ങില്‍ സംബന്ധിച്ചു.

 

2024 മാര്‍ച്ച് മാസം 22ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീ ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച് ദക്ഷിണ കര്‍ണ്ണാടകത്തിലും കേരളത്തിലും കന്യാകുമാരി ജില്ലയിലും പര്യടനം നടത്തി ഏപ്രില്‍ 17 ന് ശ്രീരാമദാസ ആശ്രമത്തിലാണ് ശ്രീരാമനവമി രഥയാത്ര പര്യവസാനിക്കുന്നത്.

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മഹനീയ നേതൃത്വത്തില്‍ ഇക്കൊല്ലം മാര്‍ച്ച് 22 (1199 മീനം 9) മുതല്‍ ഏപ്രില്‍ 17(1199 മേടം 4) വരെ ശ്രീരാമനവമി ആഘോഷം നടക്കുന്നത്.

2024 ഏപ്രില്‍ 16 ചൊവ്വ ജ്യോതിക്ഷേത്ര സന്നിധിയില്‍ (അയോദ്ധ്യാനഗര്‍, ശ്രീരാമദാസ ആശ്രമം, ചേങ്കോട്ടുകോണം) വച്ച് വൈകീട്ട് 5.30ന് ബ്രഹ്മശ്രീ സ്വാമി അഭയാനന്ദ തൃപ്പാദങ്ങള്‍ (ചിന്മയാ മിഷന്‍, തിരുവനന്തപുരം) ഉദ്ഘാടനം നിര്‍വ്വഹക്കുന്ന ശ്രീരാമനവമി സമ്മേളനത്തില്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ (അദ്ധ്യക്ഷന്‍, ശ്രീരാമദാസമിഷന്‍) അദ്ധ്യക്ഷത വഹിക്കും.

2024 ഏപ്രില്‍ 17 ബുധനാഴ്ച ശ്രീരാമനവമി ദിനത്തില്‍ വൈകുന്നേരം പാദുകസമര്‍പ്പണശോഭായാത്ര കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്ന് ആരംഭിച്ച് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തില്‍ പാദുക സമര്‍പ്പിക്കും.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സമാരംഭിച്ച ശ്രീരാമനവമി മഹോത്സവത്തിന്റെ 104-ാമത് വര്‍ഷമാണിത്. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ 1991-ല്‍ ആരംഭിച്ച ശ്രീരാമരഥയാത്രയുടെ 34-ാമത് വാര്‍ഷികവുമാണ്.

Related Articles

Back to top button