KeralaLatest

ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചില്‍ 27-ാം വാര്‍ഷികം ആഘോഷിച്ചു.

“Manju”

 

ഓലശ്ശേരി (പാലക്കാട്) : ശാന്തിഗിരി ആശ്രമം, ഓലശ്ശേരി ബ്രാഞ്ചില്‍ ഇന്ന് (14-04-2024 ഞായറാഴ്ച) 27-ാം വാര്‍ഷികം ആഘോഷിച്ചു. ആശ്രമം ബ്രാഞ്ചില്‍ നടന്ന വാര്‍ഷികാഘോഷങ്ങളില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. വാര്‍ഷിക സമ്മേളനത്തില്‍ പാലക്കാട് ഏരിയ ഓഫീസ് ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, ഹെഡ് ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരിക്കുന്നു. വൈകിട്ട് ദീപപ്രദക്ഷിണത്തോടുകൂടി വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും.

ഓലശ്ശേരി ആശ്രമം 27-ാം വാര്‍ഷികം ചടങ്ങുകളില്‍ നിന്ന്

ഓലശ്ശേരി ആശ്രമം നാള്‍ വഴികള്‍ :
1983 ല്‍ ആണ് ശാന്തിഗിരി ആശ്രമവും പാലക്കാടുമായുള്ള ബന്ധം തുടങ്ങുന്നത്. ഈ കാലയളവില്‍ പാലക്കാട് ജില്ലയിലെ ഓലശ്ശേരിയില്‍ നിന്ന് ഗംഗാധരന്‍ മാഷും കുടുംബവും പോത്തന്‍കോട് ആശ്രമത്തില്‍ വന്ന് ഗുരുവിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഗുരു അവരോട് നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

1985 കാലഘട്ടത്തില്‍ വസന്തയുടെ (ഗംഗാധരന്‍ മാഷിന്റെ സഹോദരി) വിവാഹം നടത്തുന്നതിന് ഗുരു ആദ്യമായി ഓലശ്ശേരിയിലുള്ള ഗംഗാധരന്‍ മാഷിന്റെ വീട്ടില്‍ വരുകയും ഇപ്പോള്‍ പര്‍ണ്ണശാല ഇരിക്കുന്നതിന്റെ തെക്കുഭാഗത്തുള്ള കളപ്പുരയില്‍ ഗുരു ഒരാഴ്ച താമസിക്കുകയും ചെയ്തു.

1993 ജൂലൈ 14 ന് ഓലശ്ശേരിയിലുള്ള ശാന്തിഗിരി ആയുര്‍വേദ ഹോസ്പിറ്റലിന് ഗുരു തറക്കല്ലിട്ടു. 1994 –ല്‍ ഗുരു വയനാട് സന്ദര്‍ശന ശേഷം മടക്കയാത്രയില്‍ പണി നടന്നുകൊണ്ടിരുന്ന ഓലശ്ശേരി ആയുര്‍വേദ ഹോസ്പിറ്റല്‍ കെട്ടിടം സന്ദര്‍ശിക്കുകയും പണി പൂര്‍ത്തിയായ ഒരു മുറിയില്‍ 19 ദിവസം ഗുരു താമസിക്കുകയും ചെയ്തു.

1994 ജൂണ്‍ 15 ന് ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിന് ശിലാസ്ഥാപന കര്‍മ്മം അഭിവന്ദ്യശിഷ്യപൂജിതയും, സര്‍വ്വാദരണീയ സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വിയും ചേര്‍ന്ന് ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി.

1997 മാര്‍ച്ച് 31 ന് ഓലശ്ശേരി ആയുര്‍വേദ ഹോസ്പിറ്റലിന്റെ ഉദ്ഘാടന കര്‍മ്മം ഗുരു നിര്‍വ്വഹിച്ചു. അടുത്ത ദിവസം ഏപ്രില്‍ 1 ന് ഔദ്യോഗിക ഉദ്ഘാടനം ബഹു. കേന്ദ്ര മന്ത്രി സലിം ഇഖ് ബാല്‍ ഷെര്‍വാണി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ബഹു. ഉമ്മന്‍ചാണ്ടി എം. എല്‍. . സന്നിഹിതനായിരുന്നു.

1997 ഏപ്രില്‍ 14 ന് വിഷു ദിവസം ഓലശ്ശേരി ബ്രാഞ്ചാശ്രമത്തിന് ഗുരു ദീപം തെളിയിച്ചു. 1997 ഏപ്രില്‍ 16 ന് ഗുരു താമരപ്പാടം സന്ദര്‍ശിച്ചു. ഗുരു ഓലശ്ശേരി സന്ദര്‍ശിച്ച വേളകളില്‍ മിക്കപ്പോഴും വഴി സഞ്ചാരയോഗ്യമല്ലാതിരുന്നതിനാല്‍ വിശ്വാസികള്‍ ഗുരുവിനെ മഞ്ചലിലേറ്റിയാണ് ഓലശ്ശേരിയിലെത്തിച്ചിരുന്നത്. 2000 ഏപ്രില്‍ 14 വിഷു ദിവസം ഓലശ്ശേരി ബ്രാഞ്ചിലെ പര്‍ണ്ണശാലയില്‍ അഭിവന്ദ്യ ശിഷ്യപൂജിത ഗുരുവിന്റെ ഫോട്ടോ പ്രതിഷ്ഠിച്ചു.

Related Articles

Back to top button