InternationalLatest

ഹൂത്തി തീവ്രവാദ പ്രവർത്തനങ്ങളെ അപലപിക്കണമെന്ന് സൗദി അറേബ്യ.

“Manju”

റിയാദ് : അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉണർത്തുന്ന ഹൂത്തികളുടെ തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കണമെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയോട് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷിയ ഉയർത്തുന്ന അക്രമപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനു ഉത്തരവാദിത്വത്തോടെ ഒറ്റകെട്ടായി നിൽക്കണം എന്നും സൗദി അഭ്യർഥിച്ചു.

യുഎന്നിന്റെ സ്ഥിരം സൗദി പ്രതിനിധി അബ്ദുല്ല അൽ മൗലിമി ആണ് ഐക്യരാഷ്ട്ര സഭക്ക് നൽകിയ കത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും സുരക്ഷാ കൗൺസിൽ അംഗീകരിച്ച പ്രമേയങ്ങൾക്ക് എതിരായിട്ടും യെമനിൽ നിന്ന് മിലിഷിയകൾ സൗദിക്കെതിരെ നടത്തിയ ആക്രമണത്തെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles

Back to top button