Uncategorized
നവപൂജിതം 97 ആഘോഷം- വിഭവങ്ങള്‍ ഒരുക്കുന്നത് ആലപ്പുഴയും കൊല്ലവും
പോത്തൻകോട് : ഈ വർഷത്തെ നവപൂജിതം ആഘോഷത്തിന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സദ്യഒരുക്കുന്നത് ആലപ്പുഴ, കൊല്ലം ജില്ലയിലുള്ള ഭക്തർ. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മദിനമായ നവപൂജിതം സമര്‍പ്പണത്തിന് സദ്യ ഒരുക്കുന്നതിന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, അമ്പലപ്പുഴ ഏരിയകളിലെയും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കൊട്ടാരക്കര, കൊല്ലം, പുനലൂര്‍ ഏരിയകളിലെയും ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കര്‍മ്മരംഗത്ത് സന്നിഹിതരാവുന്നത്. ഓഗസ്റ്റ് 22 നാണ് ശാന്തിഗിരിയിൽ ഗുരുവിന്റെ ജന്മദിനം ആഘോഷിക്കുന്നത്. വിവിധ കർമ്മപരിപാടികളാണ് നവപൂജിതത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.