Uncategorized

ശബരിമലയുടേതിന് സമാനമായ ക്ഷേത്രം അമേരിക്കയില്‍ നിര്‍മ്മിച്ച്‌ റാന്നിക്കാരന്‍

“Manju”

ന്യൂയോര്‍ക്ക് : കലിയുഗവരദനായ സ്വാമി അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രമാണ് ന്യൂയോര്‍ക്ക് വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രം. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ച്‌ ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഗുരുസ്വാമിപാര്‍ത്ഥസാരഥി പിള്ളയുടെ സ്വപ്‌ന സാക്ഷാത്ക്കാരമായ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹപ്രതിഷ്ഠ 2015-ലായിരുന്നു. വിധിപ്രകാരം കേരളത്തില്‍ നിര്‍മ്മിച്ച്‌ ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്താവിന്റെയും ഉപദേവതകളായ ഗണപതിയുടെയും ഹനുമാന്റെയും പഞ്ചലോഹ വിഗ്രഹങ്ങള്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാടാണ് പ്രതിഷ്ഠിച്ചത്. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

ബിംബ പരിഗ്രഹപൂജ, ജലാതി വാസം,നേത്രോ വിഖനം, നേത്രോ ലേഖനം, ജീവകലശ പൂജകള്‍, അധിവാസ പൂജ, പിഠ പ്രതിഷ്ഠ, ബിംബ പ്രതിഷ്ഠ, പഠിത്തര സമര്‍പ്പണം എന്നീ പൂജകള്‍ താന്ത്രിക വിധിപ്രകാരം നടത്തുന്നു. തുടര്‍ന്ന് ശിവന്‍, ശ്രീകൃഷ്ണന്‍, മുരുകന്‍, ദേവയാനി,മഹാലക്ഷ്മി, നവഗ്രഹങ്ങള്‍ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠകളും നടന്നു.

മണ്ഡല മകരവിളക്ക് ഉത്സവത്തിന് മാത്രമല്ല ശിവരാത്രി,വിനായക ചതുര്‍ത്ഥി, അഷ്ടമി,രോഹിണി,ശിവരാത്രി, നവരാത്രി,കാര്‍ത്തികവിളക്ക്,ദീപാവലി തുടങ്ങിയ പ്രധാന വിശേഷദിനങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു. ശനിപൂജ, സത്യനാരായണ പൂജ, ജന്മനക്ഷത്ര പൂജ, അന്നപ്രാശം, വിവാഹം എന്നിവയും ക്ഷേത്രത്തില്‍ നടത്തുന്നു.

മകരവിളക്ക് ദിനത്തിലും ശബരിമലയുടേതിന് സമാനമായ രീതിയിലാണ് ക്ഷേത്രത്തിലും കാര്യങ്ങള്‍ നടന്നത്. എല്ലാ ദിവസവും സുപ്രഭാതം പാടി നടതുറക്കും. അഷ്ടാഭിഷേകത്തോടെ പൂജകള്‍ ആരംഭിക്കും. പടിപൂജ, ഉച്ചപൂജ,ഭജന,. ദീപാരാധന, മഹാ മംഗളാരതി അങ്ങനെ പോകുന്നു പൂജകള്‍ , ഹരിവരാസനം പാടിയാണ് നട അടയ്‌ക്കുന്നത്. മണ്ഡലകാലം തുടങ്ങി ഒരു ദിവസം പോലും മുടങ്ങാതെ പടിപൂജ നടത്താന്‍ ഭക്തര്‍ തയ്യാറായി. മകരവിളക് ദിനത്തില്‍ ഉച്ചയ്‌ക്ക് പമ്ബാസദ്യ,ഇരുമുടി ഏന്തി എത്തുന്ന അയ്യപ്പന്മാരുടെ നിവേദ്യസമര്‍പ്പണം,പുഷ്പാലങ്കാരം, മംഗളാരതി, പ്രസാദവിതരണം എന്നിവയാണ് നടന്നത്.

ഭഗവാന്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് തനിക്ക് അമേരിക്കയില്‍ ഇത്തരമൊരു ക്ഷേത്രം സാധ്യമാക്കാന്‍ കഴിഞ്ഞെന്നാണ് പാര്‍ത്ഥിസാരഥി പിള്ള പറയുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഇദ്ദേഹം.

 

 

Related Articles

Back to top button