KeralaLatest

അവധൂതയാത്ര വഞ്ചിപ്പുരയിലെത്തി

“Manju”

ചന്തിരുര്‍ : ഗുരുവിന്റെ ബാല്യകാലസ്മരണകളിലൂടെ ശിഷ്യന്റെ അവധൂതയാത്ര. ലോകത്ത് ഇന്നോളം വന്നിട്ടുളള ഒരാചര്യന്റെ വഴികളിലൂടെയും ശിഷ്യര്‍ ഇങ്ങനെയൊരു യാത്ര നടത്തിയിട്ടുണ്ടാവില്ല. ഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ മണ്ണില്‍ തുടങ്ങി ആത്മീയ അനുഭൂതികള്‍ പ്രദാനം ചെയ്ത ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അത് മറ്റൊരു ആത്മീയചരിത്രമാവുകയാണ്. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആദിസങ്കല്‍പ്പലയന വാര്‍ഷികമായ നവ‌ഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ശിഷ്യപരമ്പര നടത്തുന്ന യാത്രയ്ക്ക് ഇന്ന് രാവിലെ ചന്ദിരൂരില്‍ തുടക്കമായി. കാലടി അദ്വൈതാശ്രമവും കുമര്‍ത്തുപടി കുടുംബക്ഷേത്രവും സന്ദര്‍ശിച്ച ശേഷം സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥരുമടങ്ങുന്ന യാത്രാസംഘം പോയത് ഗുരുവിന്റെ ആത്മനൊമ്പരങ്ങള്‍ക്ക് സാക്ഷിയായ വഞ്ചിപ്പുരയിലേക്കാണ്.

ചന്ദിരൂര്‍ ജന്മഗൃഹത്തിന്റെ തെക്കുഭാഗത്താണ് വഞ്ചിപ്പുര. ദൈന്യത നിറഞ്ഞ ബാല്യകാലത്ത് മനസ്സു നിറയ്ക്കുന്ന സങ്കടങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം തേടി ഗുരു ഇവിടെ വന്നിരിക്കുമായിരുന്നു. അച്ഛനെകണ്ട ഓര്‍മ്മ പോലും ഗുരുവിനുണ്ടായിരുന്നില്ല. ആരോരുമില്ലാത്ത, കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലത്ത് ഗുരു തികച്ചും ഒറ്റയ്ക്കായിരുന്നു. കയര്‍ ഫാകടറിയില്‍ ജോലിക്കാരനായിരുന്ന അമ്മാവനെ കാണാന്‍ വേണ്ടിയാണ് ഗുരു ഇവിടെ എത്തിയിരുന്നത്. യാത്രസംഘം വഞ്ചിപ്പുരയിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം കാര്‍ത്ത്യായനി മന്ദിരത്തിലേക്ക് യാത്ര തിരിച്ചു

Related Articles

Back to top button