IndiaKeralaLatest

അവധൂത യാത്ര സംഘത്തിന് നാളെ തിരുവനന്തപുരത്ത് സ്വീകരണം

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് നാളെ തിരുവനന്തപുരത്ത് സ്വീകരണം. മന്ത്രിമാര്‍, എം എല്‍ എമാര്‍ മറ്റ് കലാ സാംസ്‌കാരിക രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരും രാജകുടുംബാംഗങ്ങളും ചേര്‍ന്ന് അവധൂത യാത്രാ സംഘത്തെ സ്വീകരിക്കും. വെള്ളയമ്പലം മുതല്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് വരെ സംഘം ശാന്തിയാത്ര നടത്തും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് വിവേകാനന്ദപാര്‍ക്കിലാണ് സ്വീകരണം നല്‍കുക.

നാളെ രാവിലെ ആറിന് കന്യാകുമാരിയില്‍ നിന്നും യാത്ര ആരംഭിച്ച് പത്തുമണിയോടെ അരുവിപ്പുറത്തെത്തും. ഉച്ചയോടെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. പൗരാവലിയുടെ നേതൃത്വത്തില്‍ പോത്തന്‍കോട് സ്വീകരണം നല്‍കും. തുടര്‍ന്ന് പദയാത്രയായി സംഘം കേന്ദ്രാശ്രമത്തിലെത്തി അവധൂതയാത്ര ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കും.

ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ ചന്ദിരൂരില്‍ ജന്മഗൃഹത്തില്‍ നിന്ന് മെയ് 1 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് യാത്ര ആരിംഭിച്ചത്. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരുടെ നേതൃത്തില്‍ ഗുരുധര്‍മ്മപ്രകാശ സഭയിലെ അംഗങ്ങളും ബ്രഹ്‌മചാരി ബ്രഹ്‌മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേരാണ് യാത്രയിലുള്ളത്.

Related Articles

Back to top button