IndiaKeralaLatest

കുന്നുംപാറയില്‍ കര്‍മ്മത്തിന്റെ വസന്തങ്ങള്‍ വിരിഞ്ഞ ദിനങ്ങള്‍

“Manju”

ഗുരു മന്ത്രം ഉരുവിട്ടുകൊണ്ടാണ് തിരുവനന്തപുരം ജില്ലയിലെ കോവളത്തിന് സമീപം വാഴമുട്ടത്താണ് കുന്നുംപാറ ക്ഷേത്രത്തിലേക്ക് ശാന്തിഗിരി അവധൂതയാത്ര സംഘം എത്തിയത്.

പാറക്കെട്ടുകള്‍ കയറി അവര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോരുത്തരുടെയും ഉള്ളില്‍ ഗുരു വന്നു നിറഞ്ഞു നിന്നിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ പുണ്യഭൂമിയാണത്. അവധൂത സംഘത്തെ ശിവഗിരി ബോദിതീര്‍ത്ഥ സ്വാമിയുടെ നേതൃത്വത്തില്‍ മാലയിട്ടു സ്വീകരിച്ചു. അവധൂത സംഘം കുറച്ചു നേരം പ്രാര്‍ത്ഥനാനിരതരായി ആ പുണ്യസ്ഥലത്ത് നിന്നു.

 

ഇവിടെയാണ് നവജ്യോതി ശ്രീകരുണാകര ഗുരു കാര്യദര്‍ശിയായി എത്തിയിരുന്നത്. ആത്മീയമായ അനുഭവത്തിന് വേണ്ടി തന്റെ അന്വേഷണത്തിനിടയില്‍ ഗുരു നാലര വര്‍ഷത്തോളം ഇവിടെയും രാപ്പകലില്ലാതെ ജോലി ചെയ്തു. ഗുരു തികഞ്ഞ സന്ന്യാസി ആയിരുന്നു. അങ്ങനെ ജോലി തിരക്കിനിടയില്‍ സമയം കണ്ടെത്തി ശ്രീകരുണാകരഗുരുവും ഇവിടെ ധ്യാനിക്കുമായിരുന്നു.

വര്‍ക്കല ശിവഗിരിയില്‍ സേവനമനുഷ്ഠിക്കുന്ന സമയത്ത് തന്നെ ഗുരു ശിവഗിരിയുടെ പല ബ്രാഞ്ചുകളിലും സേവനം ചെയ്തിരുന്നു. അങ്ങനെയാണ് കുന്നുംപാറ ക്ഷേത്രത്തിലും ശ്രീകരുണാകരഗുരു എത്തുന്നത്. പൂജാദി കര്‍മ്മത്തില്‍ മാത്രമല്ല ഇവിടെയുള്ള കൃഷിയിലുമൊക്കെ സ്വാമി താത്പര്യം കാണിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. മാത്രമല്ല ആദിത്യമന്ത്രം, ദൈവദശകം, ഹരിനാമ കീര്‍ത്തനം, സുബ്രമഹ്ണ്യ കീര്‍ത്തനം എന്നിവയൊക്കെ ചൊല്ലിക്കൊടുക്കുമായിരുന്നു.

ജന്മംകൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരാള്‍ ബ്രാഹ്‌മിണനാവുന്നതെന്ന് കരുണാകര  ഗുരു കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.

ഗുരുവിനെ കുറിച്ച് കഴിഞ്ഞ പതിനേഴ് വര്‍ഷമായി ക്ഷേത്ര ചുമതലയുള്ള ബോധി തീര്‍ത്ഥ സ്വാമി അവധൂത സംഘത്തോട് വിവരിച്ചുകൊടുത്തു. അവിടെ നടന്ന സത്സംഗത്തിലാണ് അവധൂതര്‍ക്കായി സ്വാമി ഗുരുവിന്റെ സേവനത്തെ കുറിച്ച് പറഞ്ഞത്.

 

ഇത്തരം യാത്രകളിലൂടെയാണ് ഗുരു ചെയ്ത സേവനകളെ കുറിച്ച് നമ്മുക്ക് കൂടുതല്‍ അറിയാന്‍ കഴിയുമെന്ന്് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശേഷം ശ്രീനാരായണ ഗുരു ധ്യാനിച്ചിരുന്ന വീടും ഗുരുവിന്റെ ഉപയോഗിച്ചിരുന്ന കട്ടിലും കുരുത്തോലകൊണ്ടുള്ള കിടക്കയുമൊക്കെ അവധൂത സംഘം കണ്ടു.

ശ്രീനാരായണ ഗുരുദേവന് 19 ഏക്കര്‍ ഭൂമി ഒരാള്‍ സമര്‍പ്പിക്കുകയുണ്ടായി. തെക്കന്‍ പളനി എന്നാണ് ഈ ക്ഷേത്രത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്. പാറക്കെട്ടുകള്‍കൊണ്ട് ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്രം പ്രകൃതി ഭംഗികൊണ്ട് അന്തരീക്ഷം ഈ അമ്പലത്തിനുണ്ട്.

കുന്നുംപാറ ക്ഷേത്രത്തില്‍ നിന്ന് നോക്കിയാല്‍ കോവളം, ശംഖുമുഖം എന്നീ കടല്‍ തീരങ്ങള്‍ വ്യക്തമായി കാണം. ഗുരുമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് അവധൂതയാത്ര സംഘം അവിടെ നിന്നും തിരിച്ചു.

 

 

Related Articles

Back to top button