KeralaLatest

പഞ്ചവാദ്യം അരങ്ങേറ്റം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിലെ കുട്ടികളുടെ പഞ്ചവാദ്യം അരങ്ങേറ്റം ഞായറാഴ്ച (5-5-2024) ഉച്ചയ്ക്ക് ഗുരുവിന്റെ മുമ്പില്‍ നടന്നു.

ഗുരുദര്‍ശന സമയത്ത് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയ്ക്ക് മുന്‍പില്‍ അരങ്ങേറ്റം നടത്തി പുതിയ ബാച്ച് വിദ്യാര്‍ത്ഥികള്‍ കലാരംഗത്ത് ഒരു പടവ് കൂടി കടന്നു. വിശ്വസംസ്കൃതി കലാരംഗം ഹെഡ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ഗവേണിംഗ് കമ്മിറ്റി ചുമതലക്കാര്‍ എന്നിവര്‍ അരങ്ങേറ്റ സമയത്ത് സന്നിഹിതരായിരുന്നു. ഈ വര്‍ഷത്തെ നവഒലി ആഘോഷങ്ങളില്‍ ഇവരും മേളത്തില്‍ ഭാഗമാകും.

ഗുരുവിന് മുന്‍പില്‍ വാദ്യമവതരിപ്പിക്കാന്‍ ലഭിച്ച അസുലഭ നിമിഷത്തിന്റെ നിര്‍വൃതിയിലാണ് കലാരംഗത്തിലെ കലാകാരന്മാരും അധ്യാപകരും. വെക്കേഷന്‍ ബാച്ച് ക്ലാസ്സുകള്‍ കലാരംഗത്തില്‍ നടന്നുവരുന്നു. ശാന്തിഗിരിയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി വിദ്യാര്‍ത്ഥികളാണ് എത്തുന്നത്.

Related Articles

Back to top button