KeralaLatestUncategorized

ഗുരുവിന്റെ സ്‌നേഹവും പവിത്രതയും അറിഞ്ഞ് ഗുരുകാന്തിയിലെ കുരുന്നുകള്‍

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ സ്‌നേഹവും പവിത്രതയും അറിഞ്ഞ് ഗുരുകാന്തിയിലെ കുരുന്നുകള്‍.

ഗുരുവിന്റെ സ്‌നേഹവും ജീവിതത്തില്‍ സൂക്ഷിക്കേണ്ട വൃത്തിയും ശുദ്ധിയും ചിട്ടയായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികള്‍ക്കായി പറഞ്ഞുകൊടുത്തു.

ഇതോടൊപ്പം പ്രാര്‍ത്ഥനാലയത്തിലെ പ്രതിഷ്ഠയെ കുറിച്ചും പര്‍ണശാല, സഹകരണ മന്ദിരം എന്നിവയെ കുറിച്ചും കുരുന്നുകള്‍ക്കായി പകര്‍ന്നു നല്‍കി.

ബ്രഹ്‌മചാരിണിമാരായ ഗുരുവന്ദന, ഗുരുവത്സ എന്നിവരാണ് ആനന്ദപുരം യൂണിറ്റിനെ പ്രതിനിധീകരിച്ച് ഗുരുവിന്റെ സ്‌നേഹം, വൃത്തി, ശുദ്ധി, പവിത്രത എന്നതിനെ കുറിച്ച് കുട്ടികളുമായി സംവദിച്ചത്.

 

തുടര്‍ന്ന് ഗുരുവിന്റെ ഗാനം കുട്ടികളെകൊണ്ട് പാടിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടികള്‍ക്കായി ചില മത്സരങ്ങള്‍ നടത്തി. അതില്‍ ജഗത്പ്രിയ ജെ ഒന്നാം സ്ഥാനം നേടി.

മത്സരങ്ങളില്‍ മികവ് തെളിയിച്ച മറ്റ് കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. രജ്ഞിത ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button