InternationalLatest

ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാൻ “ജിസിസി ഗ്രാൻഡ് ടൂര്‍സ് വിസ “

“Manju”

ഷാർജ : ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനവസരം നല്‍കുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ജിസിസി ഗ്രാൻഡ് ടൂർസ്വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന. കഴിഞ്ഞ ദിവസം ആരംഭിച്ച മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവല്‍ മാർക്കറ്റ് പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സംസാരിക്കുന്നതിനിടയില്‍ യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അല്‍ മാരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകള്‍ കൂടുതല്‍ സുഗമവും, ചെലവ് കുറഞ്ഞതുമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിസ ഉപയോഗിച്ച്‌ കൊണ്ട് യാത്രികർക്ക് എല്ലാ ജി സി സി രാജ്യങ്ങളും സന്ദർശിക്കാനാകുമെന്നും, മുപ്പത് ദിവസം വരെ മേഖലയില്‍ ചെലവഴിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വിസ സംവിധാനം ഈ വർഷം അവസാനത്തോടെ പ്രാബല്യത്തില്‍ വന്നേക്കുമെന്ന സൂചനകളും അറേബ്യൻ ട്രാവല്‍ മാർക്കറ്റ് പ്രദർശനത്തില്‍ പങ്കെടുത്ത അധികൃതർ നല്‍കിയിട്ടുണ്ട്. ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് കോഓപ്പറേഷൻ കൗണ്‍സില്‍ (GCC) അംഗരാജ്യങ്ങള്‍ കഴിഞ്ഞ നവംബറില്‍ അംഗീകാരം നല്‍കിയിരുന്നു.

Related Articles

Back to top button