പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ ഇന്ന് [22-05-2024] ഉച്ചയ്ക്ക് ഒരുമണിക്ക് പൗര്‍ണ്ണമി സത്സംഗം നടന്നു. പൗർണ്ണമി സത്സംഗത്തിന് ആശ്രമം പാലാരിവട്ടം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. മെയ് 25, 26 തീയതികളിൽ പാലാരിവട്ടം ശാന്തിഗിരിയില്‍ നടക്കുന്ന ശാന്തിമഹിമയുടെ ദ്വിദിനക്യാമ്പിനെക്കുറിച്ച് സത്സംഗത്തെ തുടര്‍ന്ന് സ്വാമി അറിയിക്കുകയും ആത്മബന്ധുക്കളുടെ സഹായ – സഹകരണങ്ങൾ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പ്രതിനിധി ഹലിൻകുമാർ കെ. വി. സ്വാഗതവും മാതൃമണ്ഡലം പ്രതിനിധി രേഖ ഗണേശ് കൃതജ്ഞതയും രേഖപ്പെടുത്തി മുരളീധരൻ നായർ, ശ്രീജ അഭിനേഷ്, കുമാരി ശ്രീകാന്തി കെ ഡി എന്നിവർ ‘അനുഭവം‘ പങ്കുവെച്ചു.