IndiaLatest

മെഡിക്കല്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് ഒറ്റ പോര്‍ട്ടല്‍

“Manju”

ന്യൂഡല്‍ഹി: മെഡിക്കല്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് ഒറ്റ പോർട്ടല്‍ വികസിപ്പിക്കാൻ കേന്ദ്രം. രാജ്യത്തുടനീളമുള്ള മെഡിക്കല്‍ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകള്‍‌ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ മന്ത്രാലയം ഏകജാലക പോർട്ടല്‍ വികസിപ്പിക്കുക.

200-ലധികം ആശുപത്രികളെയും 50-ലധികം മെഡിക്കല്‍ ഇൻഷുറൻസ് ദാതാക്കളെയും പോർട്ടല്‍‌ ഒരു കുടക്കീഴിലെത്തിക്കും. ഇൻഷുറൻസ് ക്ലെയിമുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാൻ ആശുപത്രികളെ സഹായിക്കുകയും രോഗികള്‍ക്ക് ക്ലെയിം വേഗത്തില്‍ ലഭ്യമാക്കാനും ഇത് സഹായകമാകും. നിലവില്‍ ഓരോ സ്വകാര്യ ഇൻഷുറൻസ് ദാതാക്കള്‍ക്കും അവരുടെതായ പ്രത്യേക പോർട്ടലാണുള്ളത്.

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി കോവിൻ പോർട്ടല്‍ ആരംഭിച്ചതിന് സമാനമായി സർക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട് ഇവിൻ പോർട്ടല്‍ ആരംഭിക്കുന്നതും കർമ പരിപാടിയിലുണ്ട്. ജനന സമയം ഇവിൻ പോർട്ടലില്‍ പേര് എന്റോള്‍ ചെയ്യാവുന്നതാണ്. തുടർന്നുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും ഇവിൻ വഴി രജിസ്റ്റർ ചെയ്യാം, സർട്ടിഫിക്കറ്റുകളും ശേഖരിക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ ആഭാഎന്ന ഡിജിറ്റല്‍ ആരോഗ്യ അക്കൗണ്ട് വഴി ഇവിൻ അങ്കണവാടികളിലേക്കും സ്കൂളുകളിലേക്കും ബന്ധിപ്പിക്കും.

Related Articles

Back to top button