KeralaLatestPalakkad

പാലക്കാട് പല്ലശനയില്‍ ശാന്തിഗിരിയുടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

“Manju”
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ടീം 

പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പല്ലശന ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാമ്പസില്‍ ഇന്ന് (25-05-2024) ശനിയാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച മെഡിക്കല്‍ ക്യാമ്പില്‍ ശാന്തിഗിരിയുടെ പാലക്കാട് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ രോഗികകളെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിച്ചു.

ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി. കോര്‍ഡിനേറ്റ് ചെയ്ത ക്യാമ്പില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് വൈദ്യനാഥന്‍, അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.അനിയന്‍ലാല്‍ പി.കെ., പഞ്ചകര്‍മ്മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനുശ്രീ, ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ അശ്വതി പി.മുരളി എന്നിവര്‍ ക്യാമ്പ് ഇന്‍ചാര്‍ജ് ഡോക്ടര്‍മാരായിരുന്ന ക്യാമ്പില്‍ ഹൗസ് സര്‍ജന്‍സായ പൊന്നു കൃഷ്ണ, പൂജ അനിലന്‍, ശ്രീലക്ഷ്മി രഘു, തനിമ എസ്., സ്വാതി കൃഷ്ണ, ഭാവന വി.ആര്‍. എന്നിവരും പങ്കെടുത്തു.

 

അമൃത കെ., കൃപ കെ എന്നിവര്‍ ഫാര്‍മസിയും, കുമാരന്‍, ശരവണന്‍ ആര്‍ എന്നിവര്‍ മാര്‍ക്കറ്റിംഗ് നിര്‍വ്വഹണവും നടത്തി.

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്, തമിഴ് നാട് ഏരിയകളിലായി പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വരുന്നു.

Related Articles

Back to top button