IndiaKeralaLatest

മൊറട്ടോറിയം നീട്ടിയേക്കില്ല; പകരം വായ്പ പുനക്രമീകരണം

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം നീട്ടിയേക്കില്ലെന്ന സൂചനകള്‍ക്കിടെ വായ്പകളുടെ പുനക്രമീകരണത്തിന് ബാങ്കുകള്‍ നടപടി തുടങ്ങി. വായ്പാ തിരിച്ചടവ് കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും. അതനുസരിച്ച്‌ പ്രതിമാസ തിരിച്ചടവ് തുകയില്‍ കുറവ് വരുത്തും.

കൊവിഡ് മൂലം വായ്പകളുടെ തിരിച്ചവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് താല്‍കാലിക ആശ്വാസമെന്ന നിലക്കാണ് ആറ് മാസത്തേയ്ക്ക് മൊറട്ടോറിയം നല്‍കിയത്. എന്നാല്‍ മൊറട്ടോറിയം കാലാവധി ഇനിയും നീട്ടുന്നത് ഗുണകരമാകില്ലെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. പകരം വായ്പകള്‍ പുനക്രമീരിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ വായ്പാ തിരിച്ചടവ് കാലാവധി നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. കൂടാതെ അര്‍ഹരായവര്‍ക്ക് പലിശയ്ക്ക് മോറട്ടോറിയം ലഭിക്കും.

അടുത്ത മാര്‍ച്ചിനുളളില്‍ മൊറട്ടോറിയം കാലത്തെ പലിശ അടച്ചു തീര്‍ക്കണം. ഇതിന് അധികമായി പിന്നീട് ആറ് മാസത്തെ തിരിച്ചടവ് കാലാവധി നല്‍കും. വിദ്യാഭ്യാസ, ഭവന വായ്പ എടുത്തവര്‍ക്കെല്ലാം വായ്പ പുനക്രമീകരിക്കാം. പുനക്രമീകരണ നടപടികള്‍ ഡിസംബര്‍ 31നകം തുടങ്ങണം. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ക്കും ഇത് ബാധകമാണ്.

Related Articles

Back to top button