KeralaLatest

ഉണര്‍വ് ദ്വിദിന ക്യാമ്പിന് പാലാരിവട്ടം ശാന്തിഗിരിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം.

“Manju”

പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാ‍ഞ്ചില്‍ ഉണര്‍വ് ദ്വിദിന ക്യാമ്പിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. ഇന്ന് രാവിലെ ആശ്രമം എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനന്‍ ജ്ഞാന തപസ്വി തിരിതെളിച്ചതോടെ മെയ് 25, 26തീയതികളിലായി നടക്കുന്ന ഉണര്‍വ് ക്യാമ്പിന് തുടക്കമായി. പാലാരിവട്ടം ഏരിയ ഹെഡ് (സര്‍വ്വീസസ്) ജനനി വിനയ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ഓപ്പറേഷന്‍സ് വിഭാഗം അഡ്വൈസര്‍ ആര്‍.സതീശന്‍, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ മാരായ സത്പ്രിയന്‍ ബി.എസ്., അതുല്‍ സി.ഒ., പ്രബുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ഏറണാകുളം ഏരിയ ജയകൃഷ്ണന്‍ വി.എസ്. സ്വാഗതവും, തിരുവനന്തപുരം ഏരിയ(റൂറല്‍) ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ശാന്തിപ്രിയന്‍ ആര്‍.കൃതജ്ഞതയും രേഖപ്പെടുത്തി.

ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, വൈക്കം, കോട്ടയം, കുമിളി, കല്ലാര്‍, എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ എന്നീ ഏരിയകളെ ഉൾപ്പെടുത്തി സെൻട്രൽ റിജിയണൽ ക്യാമ്പായിട്ടാണ് ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വെച്ച് നടക്കുന്നത്.

Related Articles

Back to top button