IndiaLatest

രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററില്‍ തീപിടുത്തം, 27 മരണം

“Manju”

ഗുജറാത്തിൽ ഗെയിമിങ് സെന്ററിൽ തീപിടുത്തം | Fire breaks out at gaming zone in  Gujarat 24 people died including children
രാജ്കോട്ട് : ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഗെയിമിങ്ങിനായി നിര്‍മിച്ച ഫൈബര്‍ കൂടാരം പൂര്‍ണമായി കത്തിയമരുകയായിരുന്നു. സംഭവത്തില്‍ ഗെയിമിങ് സോണ്‍ ഉടമ യുവരാജ് സിങ് സോളങ്കി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button