IndiaInternationalLatest

രണ്ടു വ്യത്യസ്‌ത കൊലപാതക്കേസുകളിലെ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കി

“Manju”

 

റിയാദ്: സൗദിയില്‍ രണ്ടു വ്യത്യസ്‌ത കൊലപാതക്കേസുകളിലെ പ്രതികളെ വധശിക്ഷക്ക് വിധേയരാക്കി. സഹോദരന്മാരെ വെടിവെച്ച്‌ കൊന്ന കേസിലെ പ്രതിയായ സഹോദരനെയും പിതാവിനെ ഉറക്കത്തില്‍ കുത്തിക്കൊലപ്പെടുത്തിയ മകനെയുമാണ് സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയരാക്കിയത്. ഖുറയാതില്‍ രണ്ട് സഹോദരന്മാരെ വെടി വെച്ച്‌ കൊലപ്പെടുത്തിയ അലി ബിന്‍ ഹുസൈന്‍ എന്ന സഊദി പൗരനെയാണു വധശിക്ഷക്ക് വിധേയനാക്കിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ മറ്റൊരു കേസിലാണ് മകന്റെ ശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. മുഹമ്മദ് ബിന്‍ സഊദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്‍ ബീഷയിലുള്ള ജമീല്‍ ബിന്‍ മുഹമ്മദ് എന്ന സഊദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കത്തി കൊണ്ട് നിരവധി തവണ പ്രതി കുത്തുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു.
രണ്ടു കേസിലെയും പ്രതികളെ പിടികൂടുകയും അന്വേഷണത്തില്‍ കുറ്റം തെളിയികുകയും ചെയ്തതിനെത്തുടര്‍ന്ന് കോടതി വധ ശിക്ഷ വിധിച്ചത്. കോടതി വിധി നടപ്പാക്കാന്‍ റോയല്‍ കോര്‍ട്ട് ഉത്തരവിട്ടതോടെയാണ് വിധി നടപ്പാക്കിയത്.

Related Articles

Back to top button