KeralaLatest

മുതലമട അംബേദ്കർ കോളനിയിൽ ശാന്തിഗിരിയും പത്മ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

മുതലമട അംബേദ്കർ കോളനിയിൽ ഇന്ന് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജും, പത്മ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് മെഡിക്കൽ ക്യാമ്പ്

“Manju”
മെഡിക്കൽ ക്യാമ്പ് ടീമംഗങ്ങൾ

പാലക്കാട് : മുതലമട ഗോവിന്ദാപുരം അംബദ്കോളനി പകൽവീട് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് (26-05-2024) ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജും, പത്മ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി. രാവിലെ 10 മണിക്ക് മെഡിക്കൽ ക്യാമ്പ് സാമൂഹ്യപ്രവർത്തകയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളുമായ ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.

ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹൻദാസ് കെ.പി. കോർഡിനേഷൻ നടത്തിയ ക്യാമ്പിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ പ്രശസ്ത ഡോക്ടർമാർ പങ്കെടുത്തു.

രസശാസ്ത്രം, ഭൈഷാജ്യ കല്പനം എന്നീ ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസറും ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭ മെമ്പറുമായ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി, മെഡിക്കൽ സൂപ്രണ്ട് ഡോ. അനിയൻലാൽ പി.കെ., രചന ശരീരം അസി.പ്രൊഫസർ ഡോ.ഡാനി ജോർജ്, മെഡിക്കൽ ഓഫീസർ ഡോ. അശ്വതി കെ.കെ., അഗഡതന്ത്രം വിഭാഗം ഡോ.സൂരജ് വി.കെ., ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് മെഡിക്കൽ ഓഫീസർ ഡോ.മംഗളൻ കെ.ബി എന്നിവർ രോഗികളെ പരിശോധിച്ച് മരുന്ന് നിർദ്ദേശിച്ചു.

ഹൗസ് സർജന്മാരായ വിഗ്നെയ് വൽസ്, അനിത അജിത്, കാവ്യ ദിലീപ്, ഗാർഗി ജയൻ, അനു കൃഷ്ണ, അവാനി കൃഷ്ണ, ശാന്തിനി പി, അശ്വിനി എം.എൻ., റിനി വിൽസൺ എന്നിവരും അമൃത കെ., വിഷ്നു കെ  എന്നീ ഫാർമസിസ്റ്റുകളും, രോഹിത് വിഷ്ണുവും ക്യാമ്പിൽ പങ്കാളികളായി.

ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ.മറിയ ഉമ്മൻ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനിയോടും ക്യാമ്പ് ഡോക്ടർമാർക്കുമൊപ്പം മെഡിക്കൽ ക്യാമ്പിൽ പരിശോധനയിൽ പങ്കുചേർന്നു.

ക്യാമ്പ് ചിത്രങ്ങളിലൂടെ..

Related Articles

Back to top button