KeralaLatest

ഇ.ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

“Manju”

ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പട്ടിക തയ്യാറാവുന്നതിന് മുമ്പേ  പ്രഖ്യാപനവുമായി ബി.ജെ.പി

ശ്രീജ.എസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ ജനവിധി തേടാന്‍ ബിജെപി. ആലപ്പുഴയില്‍ വിജയയാത്രയില്‍ നടത്തിയ പ്രസംഗത്തിലാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഈ പ്രഖ്യാപനം നടത്തിയത്. . ശ്രീധരനെ മുന്‍നിര്‍ത്തി പാര്‍ട്ടി വോട്ടുതേടും. ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിക്കുന്നതിന് മുന്‍പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍‌ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ വീടിന് സമീപമുള‌ള പൊന്നാനി മണ്ഡലത്തിലാണ് മത്സരിക്കാന്‍ ശ്രീധരന് താല്‍പര്യമെങ്കിലും തിരുവനന്തപുരം ഉള്‍പ്പടെ പാര്‍ട്ടിയുടെ എ പ്ളസ് മണ്ഡലങ്ങളിലാണ് ബിജെപി അദ്ദേഹത്തെ പരിഗണിക്കുന്നത്. ഡിഎം‌ആര്‍‌സിയില്‍ 26 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം അദ്ദേഹം അവസാനിപ്പിച്ച ഇന്നുതന്നെയാണ് ബിജെപിയുടെ ശ്രദ്ധേയമായ പ്രഖ്യാപനം.

കേരളത്തിന്റെ വികസന മുരടിപ്പ് അവസാനിപ്പിക്കാനും അഴിമതിയില്ലാത്ത വികസനമാതൃകയ്‌ക്കുമായാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തങ്ങള്‍ ഉയര്‍‌ത്തിക്കാട്ടുന്നതെന്ന് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒരവസരം ഇ.ശ്രീധരന് നല്‍കിയാല്‍ നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങായി നടപ്പാക്കാനാകുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഷ്‌ട്രീയക്കാരനായല്ല ടെക്‌നോക്രാ‌റ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനമെന്നും ഇന്ന് രാവിലെ അദ്ദേഹം പ്രതികരിച്ചു. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

 

Related Articles

Back to top button