![](https://i0.wp.com/santhigirinews.org/wp-content/uploads/2024/05/111.jpg?resize=600%2C450&ssl=1)
തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. മെയ് 29 ബുധനാഴ്ച മുതൽ പെൻഷൻ വിതരണം ചെയ്യും. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും. 1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്.