LatestThiruvananthapuram

സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടും

“Manju”

തിരുവനന്തപുരം: യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടാൻ തീരുമാനം. ഒരു മാസത്തേക്കായിരിക്കും സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു

ഞായറാഴ്ചകളിൽ സർവീസ് നടത്തുന്ന നാഗർകോവിൽ ജംഗ്ഷൻ -താംബരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06012) ട്രെയിൻ ജൂൺ 30 വരെ സർവീസ് നടത്തും. താംബരത്ത് നിന്ന് തിരിച്ച് നാഗർ കോവിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ (06011) ജൂലൈ ഒന്ന് വരെയുള്ള തിങ്കളാഴ്ചകളിലും സർവീസ് നടത്തും.

ചെന്നൈ സെൻട്രൽ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്ന് വരെയുള്ള ബുധനാഴ്ചകളിലാണ് സർവീസ് നടത്തുന്നത്. കൊച്ചുവേളി ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ് (06044) ജൂലൈ നാലു വരെയുള്ള വ്യാഴാഴ്ചകളിലും സർവീസ് നടത്തും. ഇതിന് പുറമെ കന്യാകുമാരിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന ഐലന്റ് എക്പ്രസിലും കന്യാകുമാരി- ചെന്നൈ എഗ്മൂർ സൂപ്പർഫാസ്റ്റ് ട്രെയിനിലും അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button