KeralaLatest

സുരേഷ്‌ഗോപിയുടെ ‘വൈറല്‍ ഷര്‍ട്ടി’ന് പിന്നില്‍ തൃശൂര്‍ സ്വദേശിനി

“Manju”

സുഹൃത്തുക്കൾ വഴി സമ്മാനിച്ചതാണ്, ഇട്ടുകണ്ടപ്പോൾ വളരെ സന്തോഷം;  സുരേഷ്‌ഗോപിയുടെ 'വൈറൽ ഷർട്ടി'ന് പിന്നിൽ തൃശൂർ സ്വദേശിനി

തൃശൂർ: തൃശൂരിലെ സുരേഷ്‌ഗോപിയുടെ മിന്നും വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് വിജയാഘോഷങ്ങള്‍ക്ക് സുരേഷ്‌ഗോപി ധരിച്ച ഷർട്ടാണ്. മുൻപ് മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ധരിച്ച ഷർട്ടും ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. തൃശൂർ പൂച്ചെട്ടി സ്വദേശിനി സ്മേരയാണ് ഈ വൈറല്‍ ഷർട്ടുകള്‍ക്ക് പിന്നില്‍.

മനോഹര ചിത്രങ്ങളും ചായങ്ങളും ചേർത്താണ് രണ്ട് ഷർട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഷർട്ടിലെ ചിത്രങ്ങള്‍ പൂർണമായും കൈകൊണ്ട് വരച്ച്‌ നിറം നല്‍കിയതാണ്. സുഹൃത്തുവഴിയാണ് സ്മേര ഷർട്ടുകള്‍ സുരേഷ് ഗോപിക്ക് സമ്മാനിക്കുന്നത്. താൻ സമ്മാനിച്ച ഷർട്ടുകള്‍ ഇട്ടുകണ്ടപ്പോള്‍ വളരെ സന്തോഷമാണ് തോന്നിയതെന്നും ഇതിനുമുൻപ് വിഷുവിനും സുരേഷ്‌ഗോപി ഈ ഷർട്ടുകളിലൊന്ന് ഇട്ടിരുന്നുവെന്നും സ്മേര പറഞ്ഞു. സുരേഷ്‌ഗോപിയുടെ വിജയം പോലെ വിജയാഘോഷങ്ങളില്‍ അദ്ദേഹം ധരിച്ച ഈ ഷർട്ടുകളും ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ആറുവർഷമായി സ്മേര ഈ മേഖലയിലുണ്ട്. ഡിസൈനർ ഷർട്ടുകള്‍ക്ക് പുറമെ ജ്യൂവലറികള്‍, ടെറാക്കോട്ട, വുഡ് പെയിന്റിംഗ് എന്നിവയിലും ഇവർ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. വൈറലായതിനു പിന്നാലെ ഇനിയും ഷർട്ടുകള്‍ വേണ്ടിവരുമെന്നാണ് സുരേഷ്‌ഗോപി സ്മേരയെ അറിയിച്ചിരിക്കുന്നത്.

 

Related Articles

Back to top button