IndiaLatest

മൂന്നാമത്തെ മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശിഷ്ടാതിഥികളായി ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡര്‍ വ്യക്തികളും

“Manju”

 

ന്യൂഡല്‍ഹി: മൂന്നാമത്തെ നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ സെൻട്രല്‍ വിസ്‌താ പദ്ധതിയുടെ ഭാഗമായ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും വിശിഷ്ടാതിഥികളായി എത്തും.ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതിഭവനില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ 8,000ത്തിലധികം അതിഥികള്‍ക്കുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. വന്ദേഭാരത്, മെട്രോ ട്രെയിനുകളില്‍ ജോലിചെയ്യുന്ന റെയില്‍വേ ജീവനക്കാരും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും വിക്ഷിത് ഭാരത് അംബാസിഡർമാരില്‍ഉള്‍പ്പെടും.

ഈ വർഷത്തെ ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ക്ഷണമുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗയും ക്ഷണം സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ചടങ്ങില്‍ ക്ഷണമുണ്ട്.

2014ലെ ആദ്യ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണല്‍ കോഓപറേഷൻ) രാജ്യങ്ങളിലെ നേതാക്കളും 2019ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റെക്ക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോർ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കളും പങ്കെടുത്തിരുന്നു.

 

Related Articles

Back to top button