IndiaLatest

കേന്ദ്ര മന്ത്രിമാരും അവരുടെ വകുപ്പുകളും

“Manju”

Cabinet ministry full list: Modi Cabinet portfolios allocated; Sitharaman retains finance ministry, Jaishankar to serve as EAM again - The Economic Times

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് സഹമന്ത്രിമാരാണ് ഉള്ളത്. ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിയും പുതിയ മന്ത്രിമാരുടെ കൗണ്‍സിലുള്ള 72 അംഗങ്ങള്‍ക്കും വകുപ്പുകള്‍ തിരിച്ചു നല്‍കി.

അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ്, രാജ്നാഥ് സിംഗിന് പ്രതിരോധം, നിര്‍മല സീതാരാമന് ധനകാര്യം, ജയശങ്കറിന് വിദേശകാര്യം, നിതിന്‍ ഗഡ്കരിക്ക് റോഡ്ഹൈവേ മന്ത്രാലയം എന്നിവ വീണ്ടും നല്‍കി. ശിവരാജ് സിംഗ് ചൗഹാന് കൃഷിയും ഗ്രാമവികസനത്തിന്റെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. ടി.ഡി.പിയുടെ രാംമോഹന്‍ നായിഡുവിനാണ് വ്യോമയാന മന്ത്രിസ്ഥാനം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പകരമാണ് അദ്ദേഹം എത്തുന്നത്. ജെപി നദ്ദയാണ് പുതിയ ആരോഗ്യമന്ത്രി.

Narendra Modi government 3.0's cabinet ministers to hold first meeting on Monday - India Today

മറ്റ് മന്ത്രിമാരും വകുപ്പുകളും

ക്യാബിനറ്റ് മന്ത്രിമാര്‍

1 നരേന്ദ്ര മോദി: പ്രധാനമന്ത്രി പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയം, ആറ്റോമിക് എനര്‍ജി, ബഹിരാകാശ വകുപ്പ്

2 രാജ്‌നാഥ് സിംഗ് : പ്രതിരോധം
3 അമിത് ഷാ : ആഭ്യന്തരം, സഹകരണം
4 നിതിന്‍ ഗഡ്കരി : റോഡ് ഗതാഗത, ഹൈവേ
5 ജെ.പി നദ്ദ : ആരോഗ്യമന്ത്രി, രാസവളം
6 ശിവരാജ് സിംഗ് ചൗഹാന്‍: കൃഷി, കര്‍ഷക ക്ഷേമ മന്ത്രി, ഗ്രാമവികസനം
7 നിര്‍മല സീതാരാമന്‍ : ധനമന്ത്രി, കോര്‍പ്പറേറ്റ് കാര്യം
8 എസ് ജയശങ്കര്‍ : വിദേശകാര്യം
9 മനോഹര്‍ ലാല്‍ ഖട്ടര്‍ : ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ്, പവര്‍
10 എച്ച്‌ഡി. കുമാരസ്വാമി : ഘനവ്യവസായ മന്ത്രി, സ്റ്റീല്‍
11 പിയൂഷ് ഗോയല്‍ : വാണിജ്യ വ്യവസായ മന്ത്രി
12 ധര്‍മ്മേന്ദ്ര പ്രധാന്‍ : വിദ്യാഭ്യാസം
13 ജിതന്‍ റാം മാഞ്ചി : സൂക്ഷ്മചെറുകിടഇടത്തരം വ്യവസായം
14 ലാലന്‍ സിംഗ്പ : പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ്
15 സര്‍ബാനന്ദ സോനോവാള്‍: തുറമുഖ, ഷിപ്പിംഗ്, ജലപാത
16 വീരേന്ദ്രകുമാര്‍ : സാമൂഹ്യനീതി, ശാക്തീകരണം
17 രാം മോഹന്‍ നായിഡു : വ്യോമയാനം
18 പ്രഹ്ലാദ് ജോഷി : ഉപഭോക്തൃകാര്യം
19 ജൂവല്‍ ഓറം : ഗോത്രകാര്യം
20 ഗിരിരാജ് സിംസിംഗ് : ടെക്‌സ്‌റ്റൈല്‍
21 അഷിവ്‌നിന്‍ വൈഷ്ണവ് : റയില്‍വേ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്
22 ജ്യോതിരാദിത്യ സിന്ധ്യ : വടക്ക് കിഴക്കന്‍ മേഖല, ടെലികോം വികസനം
23 ഭൂപേന്ദ്ര യാദവ് : പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം
23 ഗജേന്ദ്ര സിംഗ് ഷെഖാവത് : സ്‌കാരിക മന്ത്രി, ടൂറിസം
24 അന്നപൂര്‍ണാ ദേവി : വനിതാ ശിശു വികസനം
25 കിരണ്‍ റിജിജു : പാര്‍ലമെന്ററി കാര്യം, ന്യൂനപക്ഷകാര്യം
26 ഹര്‍ദീപ് സിംഗ് പുരി : പെട്രോളിയം പ്രകൃതി വാതകം
27 മന്‍സുഖ് മാണ്ഡവ്യ : തൊഴില്‍, തൊഴില്‍, യുവജനകാര്യ കായികം
28 ജി കിഷന്‍ റെഡ്ഡി : കല്‍ക്കരി, ഖനി
29 ചിരാഗ് പാസ്വാന്‍ : ഭക്ഷ്യ സംസ്‌കരണ വ്യവസായം
30 സി.ആര്‍ പാട്ടീല്‍ : ജലശക്തി

സഹമന്ത്രി (സ്വതന്ത്ര ചുമതല)

1 റാവു ഇന്ദര്‍ജീത് സിംഗ് : മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍, ആസൂത്രണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം
2 ഡോ ജിതേന്ദ്ര സിംഗ് : ശാസ്ത്ര സാങ്കേതിക മന്ത്രാലയം, എര്‍ത്ത് സയന്‍സസ് മന്ത്രാലയം, പേഴ്‌സണല്‍ മന്ത്രാലയം, പബ്ലിക് ഗ്രീവന്‍സ് ആന്‍ഡ് പെന്‍ഷന്‍സ്
3 അര്‍ജുന്‍ റാം മേഘ്വാള്‍ : നിയമനീതി മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം
4 ജാദവ് പ്രതാപ് റാവു : ആയുഷ് മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമം
5 ജയന്ത് ചൗധരി : നൈപുണ്യ വികസനവും സംരംഭകത്വവും മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം

സഹമന്ത്രി (MoS)

1 ജിതിന്‍ പ്രസാദ് : വാണിജ്യ വ്യവസായം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
2 ശ്രീപദ് യെസ്സോ നായിക് : വൈദ്യുതി
3 പങ്കജ് ചൗധരി : ധനകാര്യം
4 കൃഷന്‍ പാല്‍ : സഹകരണം
5 രാംദാസ് അത്താവാലെ : സാമൂഹ്യനീതി ശാക്തീകരണം
6 രാംനാഥ് താക്കൂര്‍ : കൃഷി, കര്‍ഷക ക്ഷേമം
7 നിത്യാനന്ദ് റായ് : ആഭ്യന്തരം
8 അനുപ്രിയ പട്ടേല്‍ : ആരോഗ്യ കുടുംബക്ഷേമം; കൂടാതെ രാസവളം

9 വി സോമണ്ണ :ജലശക്തി മന്ത്രാലയം, റെയില്‍വേ
10 ചന്ദ്രശേഖര്‍ പെമ്മസാനി : ഗ്രാമവികസനം, വാര്‍ത്താവിനിമയം
11 എസ്പി സിംഗ് ബാഗേല്‍ :ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം; പഞ്ചായത്ത് രാജ്

12 ശോഭ കരന്ദ്ലാജെ : മൈക്രോ, ചെറുകിട, ഇടത്തരം സംരംഭം
13 കീര്‍ത്തി വര്‍ധന്‍ സിംഗ് :പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം; വിദേശകാര്യം
14 BL വര്‍മ്മ :ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ, സാമൂഹ്യനീതി, ശാക്തീകരണം
15 ശന്തനു താക്കൂര്‍ :തുറമുഖ, ഷിപ്പിംഗ്, ജലപാത
16 സുരേഷ് ഗോപി : പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം

17 എല്‍ മുരുകന്‍ : ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്; പാര്‍ലമെന്ററി കാര്യം

18 അജയ് തംത :റോഡ് ഗതാഗത, ഹൈവേ മന്ത്രി
19 ബന്ദി സഞ്ജയ് കുമാര്‍ : ആഭ്യന്തരം
20 കമലേഷ് പാസ്വാന്‍ : ഗ്രാമവികസനം
21 ഭഗീരഥ് ചൗധരി : കൃഷി, കര്‍ഷക ക്ഷേമം
22 സതീഷ് ചന്ദ്ര ദുബെ : കല്‍ക്കരി, ഖനി
23 സഞ്ജയ് സേത്ത് : പ്രതിരോധം
24 രവ്‌നീത് സിംഗ് ബിട്ടു : ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം; റെയില്‍വേ
25 ദുര്‍ഗാ ദാസ് യു.കെ : ഗോത്രകാര്യം
26 രക്ഷ നിഖില്‍ ഖഡ്സെ : യുവജനകാര്യം കായികം
27 സുകാന്ത മജുംദാര്‍ : വിദ്യാഭ്യാസംയം, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം
28 സാവിത്രി താക്കൂര്‍ :വനിതാ ശിശു വികസനം
29 ടോഖന്‍ സാഹു : ഭവന, നഗരകാര്യം.
30 രാജ് ഭൂഷണ്‍ ചൗധരി :ജലശക്തി
31 ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ : ഹെവി ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍
32 ഹര്‍ഷ് മല്‍ഹോത്ര : റോഡ് ട്രാന്‍സ്‌പോര്‍ട്ട് & ഹൈവേ മന്ത്രി
33 നിമുബെന്‍ ജയന്തിഭായ് ബംഭാനിയ : ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണം
34 മുരളീധര്‍ മോഹല്‍ : സഹകരണം, വ്യോമയാനം
35 ജോര്‍ജ് കുര്യന്‍ :ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം
36 പബിത്ര മാര്‍ഗരിത : വിദേശകാര്യം, ടെക്‌സ്‌റ്റൈല്‍സ്‌

 

Related Articles

Back to top button