IndiaLatest

രാജ്യത്ത് കോവിഡ് ലോക്ഡൗൺ തുടരും; കോവിഡ് ഉടനൊന്നും മാറില്ല.

“Manju”

അഖിൽ ജെ എൽ

രാജ്യത്ത് ലോക്ഡൗൺ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഉടനൊന്നും മാറില്ല. ലോക്ഡൗൺ തുടരും.ലോക്ഡൗൺ നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കും.വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മേയ് 17നാണ് രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കുന്നത്…

കോവിഡ് രോഗം ഇപ്പോഴൊന്നും വിട്ടുപോകില്ല..ഏറെക്കാലം കൊറോണ നമ്മുടെ ജീവിതത്തോടൊപ്പമുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്.കോവിഡിനൊപ്പം ജീവിച്ചു മുന്നേറുകയാണു വേണ്ടത്.നമ്മൾ മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം ,കോവിഡ് പകരാൻ അനുവദിക്കരുത്.അതുകൊണ്ടു തന്നെ നാലാംഘട്ട ലോക്ഡൗണ്‍ പുതിയ രൂപത്തിലും നിയമങ്ങൾ അനുസരിച്ചുമാകും.

ലോക്കല്‍ ബ്രാന്‍ഡുകളെ വളര്‍ത്തണമെന്നും സ്വയംപര്യാപ്തത  നേടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. തൊഴിലും ജീവിതവുമായി മുന്നോട്ടു പോകുന്നതിനൊപ്പം കോവിഡിനെതിരേ പോരാടാന്‍ കരുത്താര്‍ജിക്കണം. സ്വയം പ്രതിരോധിക്കണം. വെറുമൊരു വൈറസ് നാലു മാസമായി ലോകത്തെ വിറപ്പിച്ചിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ നാം തോല്‍ക്കില്ല. ലോകത്തിന് ഇന്ത്യ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ഇന്ത്യ നല്‍കിയ മരുന്നുകള്‍ ലോകത്തിനു രക്ഷ പകരുന്നു.

സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചാകും നാലാംഘട്ട ലോക്ഡൗണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രാദേശിക ഉൽപാദനവും വിതരണവും കൂടുതൽ ശക്തിപ്പെടുത്തും.ഓരോരുത്തരും പ്രാദേശിക ഉൽപനങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു….

Related Articles

Back to top button