EntertainmentKeralaLatest

മഞ്ഞുമ്മല്‍ ബോയ്‌സിന് എതിരായ ഇ ഡി അന്വേഷണം; സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇ ഡി

“Manju”

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി. സൗബിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യല്‍ നടന്നത്. രണ്ടുതവണ സൗബിന് കൊച്ചിയിലെ ഇ ഡി ഓഫിസില്‍ എത്തേണ്ടിവന്നെന്നാണ് വിവരം. പരാതിയുമായി ബന്ധപ്പെട്ട് മുന്‍പ് സിനിമയുടെ സഹനിര്‍മാതാവായ ഷോണ്‍ ആന്റണിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി.

അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പാന്‍ ഇന്ത്യന്‍ ഹിറ്റായ പടം മുന്നൂറ് കോടിയിലേറെയാണ് നേടിയത്.

 

Related Articles

Back to top button