മുംബൈ ആക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘മേജർ’ മലയാളത്തിലുമെത്തുന്നു. യുവതാരമായ അദിവി ശേഷ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും താരം പങ്കുവെച്ചു. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഇന്ത്യയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട് നിന്നുമുള്ള ആളുകൾ ചിത്രം മലയാളത്തിൽ കാണാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങൾക്കായി ‘മേജർ’മലയാളത്തിലും റിലീസ് ചെയ്യുമെന്ന് അദിവി ശേഷ് ട്വിറ്ററിൽ കുറിച്ചു. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറക്കുന്നത് എന്നാണ് നേരത്തെ […]Read More
ലക്നൗ: അക്ഷയ്കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം രാം സേതുവിന്റെ ചിത്രീകരണം അയോദ്ധ്യയിൽ ആരംഭിച്ചു. പുരാവസ്തു ഗവേഷകനായാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കുമാർ കാപേയുടെ ഗുഡ് ഫിലിംസും അബൺഡാറ്റിയ എന്റർടെയിൻമെന്റിനും ലൈക പ്രൊഡക്ഷൻസിനും ഒപ്പം ആമസോൺ പ്രൈം കൂടിച്ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദീപാവലിയ്ക്ക് അക്ഷയ് കുമാർ പുറത്ത് വിട്ടിരുന്നു. ചിത്രം തീയേറ്ററിലും […]Read More
ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം ഉടൻ തന്നെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുകയാണ്. മികച്ചൊരു തീയറ്റർ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് […]Read More
ന്യൂയോർക്ക്: ജെയിംസ് ബോണ്ട് ആരാധകർക്ക് ബോണ്ട് സിനിമകൾ കാണാനായി ഒരു സുവർണാവസരം. നേർഡ്ബിയർ.കോം ആണ് ഓഫറുമായി എത്തിയിരിക്കുന്നത്. ബോണ്ടിന്റെ ഇതുവരെ ഇറങ്ങിയ 24 സിനിമകൾ കാണാനാണ് ഇവർ അവസരം ഒരുക്കുന്നത്. വെറുതെയല്ല ഈ അവസരം.. 1000 ഡോളർ(ഏകദേശം 72,000 രൂപ) പ്രതിഫലവും ഇതിന് ലഭിക്കും. 1962ൽ പുറത്തിറങ്ങിയ ഡോക്ടർ നോ മുതൽ 2015ൽ പുറത്തിറങ്ങിയ സ്പെക്ടർ വരെയാണ് തെരഞ്ഞെടുക്കുന്നവർ കാണേണ്ടത്.. ജെയിംസ് ബോണ്ടിന്റെ അടുത്ത ചിത്രമായ നോ ടൈം ടു ഡെയുടെ റിലീസിന് മുൻപ് പഴയ ചിത്രങ്ങളെല്ലാം […]Read More
മോഹൻലാലിനൊപ്പം വേഷമിടാനൊരുങ്ങി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. ചിത്രീകരണം പുരോഗമിക്കുന്ന ആറാട്ട് എന്ന ചിത്രത്തിലെ ഒരു ഗാനത്തിലാണ് എ.ആർ റഹ്മാൻ മോഹൻലാലിനൊപ്പം പ്രേക്ഷകർക്ക് മുന്നിലെത്തുക. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനമാണ് ആറാട്ടിൽ ഒരുങ്ങുന്നത്. യോദ്ധ, ഇരുവർ എന്നീ സിനിമകൾക്ക് ശേഷം എ.ആർ റഹ്മാന്റെ ഈണത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഗാനരംഗമാണിത്. ചെന്നൈയിലെ കൂറ്റൻ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നേരത്തെ, വിജയ് ചിത്രം ബിഗിലിലെ ഗാനരംഗത്തിലും റഹ്മാൻ വേഷമിട്ടിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ സീക്വൻസുകളും മാസ് […]Read More
ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉറി. ഈ ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായ താരമാണ് വിക്കി കൗശൽ. ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ കശ്മീരിലെ ഉറി ബേസ് ക്യാമ്പ് സന്ദർശിച്ചിരിക്കുകയാണ് താരം. വിക്കി കൗശൽ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. സായുധ സേനയുമായി സഹവസിക്കാൻ കിട്ടിയ അവസരം തനിക്ക് ഏറ്റവും വലിയ ബഹുമതിയാണെന്ന് വിക്കി കൗശൽ പറയുന്നു. സ്നേഹ സമ്പന്നരായ നാട്ടുകാരോടൊപ്പം മനോഹരമായ ഒരു ദിവസം […]Read More
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മോഹൻലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ആദ്യഘട്ട ചർച്ചകളുടെ ചിത്രങ്ങൾ ആശിർവാദ് പ്രൊഡക്ഷൻസാണ് പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ചെന്നൈയിലാണ് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നത്. മാർച്ച് മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകൾ. പോർച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 […]Read More
ന്യൂഡൽഹി: ഫർഹാൻ അക്തർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തൂഫാൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗുസ്തിക്കാരന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാകേഷ് ഓംപ്രകാശ് മെഹ്റയാണ്. മൃണാൽ ഠാക്കൂറാണ് നായിക. ബോക്സിംഗ് റിംഗിൽ എതിരാളിയുടെ ഇടിയേറ്റ ഫർഹാന്റെ പതനത്തോടെയാണ് 2 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആരംഭിക്കുന്നത്. മൃണാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹായത്തോടെ അജ്ജു ഭായ് എന്ന ഗുണ്ടയിൽ നിന്ന് അസീസ് അലി എന്ന ഗുസ്തിക്കാരനിലേക്കുള്ള നായകന്റെ യാത്രയാണ് ചിത്രം പറയുന്നത്. പരേഷ് റാവലാണ് ഫർഹാന്റെ പരിശീലകനായി വേഷമിടുന്നത്. […]Read More
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തുന്ന വണ്ണിന്റെ ട്രെയിലർ പുറത്ത്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. പൊളിറ്റിക്കൽ എന്റർടെയ്നർ സ്വഭാവമുള്ള വൺ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും അടക്കമുള്ള നിരവധി മലയാള താരങ്ങൾ ചേർന്നാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൃത്യമായ നീക്കുപോക്കുകളും ഇതിനെതിരെ പ്രതിപക്ഷം നടത്തുന്ന കരുനീക്കങ്ങളുമൊക്കെ അടങ്ങിയ കംപ്ലീറ്റ് രാഷ്ട്രീയ സിനിമയാണ് വൺ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. നടി അഹാനയുടെ സഹോദരി ഇഷാനി […]Read More
മുംബൈ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘സൈന’ എന്ന സിനിമയുടെ ആദ്യ ട്രെയിലർ പങ്കുവെച്ച് ബോളിവുഡ് താരം പരിണീതി ചോപ്ര. മുൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രമാണ് പുറത്തിറങ്ങാൻ പോകുന്നത്. പരിണീതി ചോപ്രയാണ് ചിത്രത്തിൽ സൈന നെഹ്വാളിനെ അവതരിപ്പിക്കുന്നത്. ഹരിയാനയിലെ ഒരു ഗ്രാമത്തിൽ ജനിച്ച് വളർന്ന ഒരു പെൺകുട്ടി ഇന്ത്യയിലെ നമ്പർ വൺ ബാഡ്മിന്റൺ പ്ലെയറായി മാറുന്ന കഥ പറയുന്ന സിനിമയിൽ അതിഗംഭീരമായ പ്രകടനമാണ് പരിണീതി കാഴ്ച വെയ്ക്കുന്നത്. സ്റ്റാൻലി ക ദബ്ബാ, […]Read More











