IndiaKeralaLatest

സമ്പന്നരില്‍ നിന്നും പഠിക്കേണ്ട ചില കാര്യങ്ങള്‍

“Manju”

 

 

നമ്മള്‍ പറയും അവര്‍ക്ക് പൈസയുണ്ടല്ലോ എന്തുവേണേലും വാങ്ങാം.. അവരുടെ ജീവിതം പണമുണ്ടായതിനാല്‍ സുഖമാണ് എന്നൊക്കെ, എന്നാല്‍ നമ്മുടെ കൈയിലെത്തുന്ന പണം ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ സാമ്പത്തിക സ്ഥിതിയിരിക്കുന്നത്. കിട്ടുന്ന പണം എങ്ങനെകാര്യക്ഷമമായി വിനിയോഗിക്കാം എന്നതിലാണ് മികച്ച സാമ്പത്തിക ശാസ്ത്രം ഇരിക്കുന്നത്. ഇനി സമ്പന്നരുടെ കാര്യത്തില്‍ അത് എങ്ങനെയെന്ന് നോക്കാം.

സമ്പന്നര്‍ കണക്കില്ലാതെ എത്ര പണം വേണമെങ്കിലും ചെലവഴിക്കുന്നു എന്നത് പൊതുവേയുള്ള ധാരണയാണ്.

സമ്പന്നര്‍ക്ക് വളരെ ചിട്ടയായ ഒരു ജീവിതശൈലിയാണ്. സാമ്പത്തിക കാര്യത്തിലും അത് അങ്ങനെ തന്നെ. പണം സമ്പാദിക്കുന്നതിനേക്കാള്‍ പ്രധാനം അത് ശരിയായി വിനിയോഗിക്കുക എന്നതാണ്. ഈ വൈദഗ്ധ്യം ഉള്ളവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെറിയ തുക കൊണ്ട് പോലും നല്ല പണം ഉണ്ടാക്കാനാകും. അത്തരം കഴിവുകളുള്ള ആളുകള്‍ കോടീശ്വരന്മാരാകുന്നു. ഒരു വ്യക്തി പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കാണുന്നതെല്ലാം വാങ്ങാറില്ല ; കാണുന്നതെന്തും വാങ്ങി സൂക്ഷിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് അത് ആവശ്യമാണോ എന്ന് പോലും നോക്കാറില്ല. സമ്ബന്നരായ ആളുകള്‍ക്ക് അവര്‍ക്കാവശ്യമുള്ള ഏത് സാധനവും ഏത് സമയത്തും വാങ്ങാനുള്ള കഴിവുണ്ട്. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നില്ല, കാരണം അവര്‍ക്ക് ആ സാധനം ശരിക്കും ആവശ്യമുണ്ടോ ഇല്ലയോ എന്ന് അവര്‍ വളരെയധികം ചിന്തിക്കുന്നു.

അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കുന്നു : സമ്ബന്നരായ ആളുകള്‍ അവരുടെ ദൈനംദിന ജീവിതത്തിനായി അത്യാഢംബര വസ്തുക്കള്‍ വാങ്ങുന്നില്ല. ആഡംബര വസ്ത്രങ്ങള്‍, ഹാന്‍ഡ്ബാഗുകള്‍, ഷൂകള്‍, ആഡംബര കാറുകള്‍ എന്നിവ വാങ്ങുന്നത് അധിക ചെലവായി അവര്‍ക്ക് തോന്നിയേക്കാം. ഒന്നോ രണ്ടോ തവണ ആഡംബരവസ്തുക്കള്‍ വാങ്ങുന്നത് ശരിയാണ്, എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് ശരിയല്ല.

താങ്ങാവുന്ന വിലയുള്ള വീട് മാത്രം : നിങ്ങളുടെ ബഡ്ജറ്റിന് മുകളിലുള്ള ഒരു വീടിനായി പണം നിക്ഷേപിക്കുന്നത് അത്ര ബുദ്ധിപരമായ കാര്യമല്ല. നിങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള വീടുകള്‍ നിങ്ങള്‍ നോക്കണം. നിങ്ങള്‍ക്ക് താങ്ങാന്‍ പ്രയാസമുള്ള എടുത്താല്‍ അതിലൂടെ നിങ്ങള്‍ക്ക് ഒരുപാട് പണം വെറുതേ ചിലവാകും.

കണ്ടമാനം ക്രെഡിറ്റ് കാര്‍ഡ് ഇല്ല : ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷിക്കുക എന്നതിനര്‍ത്ഥം, നിങ്ങള്‍ ഒന്നിലധികം ബില്ലുകളുടെ ട്രാക്ക് സൂക്ഷിക്കണം എന്നാണ്. സമ്ബന്നരായ ആളുകള്‍ ഒന്നോ രണ്ടോ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രം സൂക്ഷിക്കുന്നതിനാല്‍ അവര്‍ക്ക് വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകളെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ല. നിരവധി ബാങ്ക് അക്കൗണ്ടുകള്‍ പരിപാലിക്കുന്നതിനേക്കാള്‍ ഒരു സൂപ്പര്‍ സെക്യൂര്‍ ബാങ്ക് അക്കൗണ്ടില്‍ മാത്രം നിക്ഷേപിക്കുന്നതാണ് നല്ലത്.

മൂല്യം അനുസരിച്ച്‌ മാത്രം സാധനം വാങ്ങുന്നു : സമ്ബന്നരായ ആളുകള്‍ ഏറ്റവും പുതിയ ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ വാങ്ങുന്നതിനോ അവധിക്കാലം ആഢംബരമായി ആഘോഷിക്കുന്നതിനോ അവരുടെ പണം പാഴാക്കുന്നില്ല. പകരം, അവരുടെ കൈവശമുള്ള ഫോണുമായി സുഖപ്രദമായിരിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ഇത്തരം ആളുകള്‍ പണത്തിന്റെ മൂല്യം മനസ്സിലാക്കി മാത്രം അത് ചെലവഴിക്കുന്നു. പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കായി മാത്രം ഒരു നിശ്ചിത തുക ചെലവഴിക്കുന്നതാണ് നല്ലത്.

ക്രെഡിറ്റ് കാര്‍ഡ് ബില്ല് തെറ്റിക്കാറില്ല : സാധാരണ ആളുകള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിലൊന്ന് അവരുടെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കാന്‍ മറക്കുന്നു എന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇതിന്റെ പിഴ തുക വളരെ ഉയര്‍ന്നതായിരിക്കും. അതിനാല്‍, നിങ്ങളുടെ കയ്യില്‍ നിന്ന് പണം അധികമായി ചെലവാകാതിരിക്കാനായി നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കേണ്ട തീയതി മറക്കാതെ ഓര്‍ക്കുക.

 

Related Articles

Back to top button