KeralaLatest

മറ്റുള്ളവരുടെ പ്രേരണയ്ക്ക് ഒപ്പം കഴിവ് തിരിച്ചറിയലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാധാന്യം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : മറ്റുള്ളവരുടെ പ്രേരണയ്ക്ക് ചെവികൊടുക്കുമ്പോഴും നമ്മുടെ കഴിവ് ചിരിച്ചറിഞ്ഞ് അന്തിമ തീരുമാനത്തില്‍ എത്താൻ വിദ്യാര്‍ത്ഥികള്‍ക്ക് കഴുയണമെന്നും, നേടിയെടുക്കുന്ന വിദ്യാഭ്യാസവും ജോലിയും കൊണ്ട് സമൂഹത്തിന് എന്ത് നന്മ ചെയ്യണമെന്നുകൂടി ചിന്തിക്കണമെന്നും വിദ്യാര്‍ത്ഥികളോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ജില്ലയില്‍ 20 സ്കൂളുകളില്‍ മലയാള മനോരമ നല്ലപാഠം ഒരുക്കുന്ന മികവിന് ഒരു കൈത്താങ്ങ് സെമിനാറിന്റെ ഭാഗമായി ചെങ്കല്‍ സായിപബ്ലിക് സ്കൂളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു സ്വാമി. വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് അക്ഷരദേവത ക്ഷേത്രം ട്രസ്റ്റുമായി സഹകരിച്ചാണ് ജില്ലയുടെ വിവിധ സ്കൂളുകളില്‍ സെമിനാര്‍ നടത്തുന്നത് മലയാള മനോഹമ സര്‍ക്കുലേഷൻ മാനേജര്‍ ആര്‍.ടി ശ്രീജിത്ത് അദ്ധ്യക്ഷൻ ആയിരുന്നു. സായികൃഷ്ണ പബ്ലിക് സ്കൂള്‍ എം.ഡി.എസ്. രാജശേഖരൻ നായര്‍, വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കോവളം സന്തോഷ്, സ്കൂള്‍ അക്കാദമിക് ഡയറക്ടര്‍ ആര്‍.രാധാകൃഷ്ണൻ, പ്രിൻസിപ്പല്‍ ടി.രേണുക., മലയാള മനോരമ സര്‍ക്കുലേഷൻ ഇൻസ്പെക്ടര്‍ നന്ദു സോമൻ, ഓലത്താന്നി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button