KeralaLatest

നിയന്ത്രിക്കാം മാനസീക സമ്മര്‍ദ്ദത്തെ

“Manju”

Excessive Stress Sideeffects | അമിതമായ മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ | Harmful Health Issues Caused by Excessive Stress | Samayam Malayalam | MalayalamSamayam

മാനസീക സമ്മര്‍ദ്ദത്തില്‍ അടിപ്പെടാത്തവരായി ആരുമില്ല. സമ്മര്‍ദ്ദം നമ്മുടെ ബി.പി. കൂട്ടുന്നു. മാനസിക സമ്മര്‍ദ്ദം കൂടിയാല്‍ എത്ര വ്യായാമം ചെയ്തിട്ടും കാര്യമില്ല, വയര്‍ ചാടും. ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാന്‍ കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും കൊഴുപ്പ് അടിവയറ്റില്‍ അടിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഒരു സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് കലോറി കൂടുതലുള്ള ഭക്ഷണങ്ങളോടുള്ള വിശപ്പും ആസക്തിയും വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നത് ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യായാമം ചെയ്യുന്നതോ ഭക്ഷണം ക്രമീകരിക്കുന്നതോ ഫലപ്രദമാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. കരളിനെയും കുടലിനെയും തുടങ്ങി മറ്റ് അടിവയറ്റിലെ അവയവങ്ങളെ ചുറ്റിപ്പറ്റിയിരിക്കുന്നതാണ് അടിവയറ്റിലെ കൊഴുപ്പ്. പേശികള്‍ക്ക് താഴെയുള്ള കോശങ്ങളുടെ പാളിയായ ഓമെന്റത്തിലാണ് ഈ കൊഴുപ്പ് സംഭരിക്കുന്നത്. കൊഴുപ്പ് വര്‍ധിക്കുന്നതിനൊപ്പം ആ കോശങ്ങള്‍ കഠിനമാകുകയും അരക്കെട്ടിന് വലിപ്പം വെക്കുകയും ചെയ്യുന്നു. അടിവയറ്റിലെ കൊഴുപ്പ് സാധാരണയുള്ളതിനെക്കാള്‍ അപകടകരമാണ്. ഇത് സൈറ്റോകൈനുകള്‍ എന്ന് അറിയപ്പെടുന്ന പ്രോട്ടീനെ പുറപ്പെടുവിക്കുന്നു. ഈ പ്രോട്ടീനുകള്‍ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

Related Articles

Back to top button