KeralaLatestUncategorized

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളുടെ സ്ഥാനാരോഹണം 22 ന്

“Manju”

ആലപ്പുഴ : കരാറുകാര്‍, എന്‍ജിനിയര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു പ്രൊഫഷണലുകള്‍, കമ്പനികള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി എ ഐ) ആലപ്പുഴ സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 22 ന്  നടക്കും. ശനിയാഴ്ച  വൈകിട്ട് 7 ന് ആലപ്പുഴ പല്‍മിറ മില്‍ഫോര്‍ഡ് ഹോട്ടലിലാണ് പരിപാടി.

കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ബിഎഐ ആലപ്പുഴ സെന്റര്‍ ചെയര്‍മാന്‍ ബിജോയ്സ് കെ എബ്രഹാം അധ്യക്ഷത വഹിക്കും. സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ബിഎഐ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ് നേതൃത്വം നല്‍കും.

ഷൈന്‍ ജോസഫ് (ചെയര്‍മാന്‍)
സുമേഷ് ചന്ദ്രദാസന്‍ (സെക്രട്ടറി)
ദീപക് ദിനേശന്‍ (ട്രഷറര്‍)

ഷൈന്‍ ജോസഫ് (ചെയര്‍മാന്‍), സുമേഷ് ചന്ദ്രദാസന്‍ (സെക്രട്ടറി), ദീപക് ദിനേശന്‍ (ട്രഷറര്‍), രാജേഷ് ചക്രപാണി (വൈസ് ചെയര്‍മാന്‍), പി ജി ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരാണ് പുതിയ ഭാരവാഹികളായി ചുമതലയേല്‍ക്കുന്നത്. ചടങ്ങില്‍ 2024- 2025 വര്‍ഷം ബിഎഐ ആലപ്പുഴ സെന്റര്‍ നടപ്പിലാക്കാന്‍ പോകുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. സംസ്ഥാനത്തെ 18 സെന്ററുകളില്‍ നിന്നുള്ള അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button