International

സൗദിയിലെ ആദ്യത്തെ യോഗ പരിശീലക നൗഫ് മര്‍വാ

“Manju”

ശാന്തവും ആത്മവിശ്വാസമുള്ളതുമായ പെരുമാറ്റം , പുഞ്ചിരി ഇതൊക്കെ തനിക്ക് യോഗ പകർന്ന് നല്‍കിയ സമ്മാനങ്ങളാണെന്നാണ് നൗഫ് മർവായുടെ വാക്കുകള്‍. സൗദി അറേബ്യയിലെ ആദ്യത്തെ അംഗീകൃത യോഗ പരിശീലകയായതോടെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടം നേടിയ വനിതയാണ് നൗഫ് . യോഗയെ ഇസ്ലാം നിയമങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്ന തന്റെ രാജ്യത്ത് സ്വീകാര്യമാക്കുന്നതിനുള്ള നീണ്ട കാല പോരാട്ടത്തെ പറ്റി മാർവായ് പല തവണ പറഞ്ഞിട്ടുണ്ട്. . യോഗയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിലും തന്റെ രാജ്യത്ത് ഭരണമാറ്റത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചും അവർ പറയുന്നുണ്ട്.

തന്റേത് എളുപ്പമുള്ള യാത്രയായിരുന്നില്ല എന്നാണ് നൗഫ് പറയുന്നത്. യോഗയുടെ വ്യത്യസ്തമായ ആശയം ആ സമൂഹത്തെ ബോധ്യപ്പെടുത്തുന്നത് കഠിനമായിരുന്നു . യോഗയുടെ ആരോഗ്യഗുണങ്ങള്‍ സൗദി പൗരന്മാർക്ക് വിശദീകരിക്കേണ്ടി വന്നുവെന്നും, നൗഫ് പറയുന്നു.

ഞാൻ ഓട്ടോ ഇമ്മ്യൂണ്‍ രോഗത്തോടെയാണ് ജനിച്ചത്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ ജീവിതശൈലി നയിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരിക്കല്‍ ആരോ എന്നോട് യോഗയെക്കുറിച്ച്‌ പറഞ്ഞു, തുടർന്ന് ഞാൻ അതിനെക്കുറിച്ച്‌ വായിക്കാൻ തുടങ്ങി. ഞാൻ കൂടുതല്‍ ഗവേഷണം നടത്തുന്തോറും ഈ ആശയത്തിലേക്ക് ഞാൻ കൂടുതല്‍ ആകർഷിക്കപ്പെട്ടു. ആദ്യം ഞാൻ ഓസ്‌ട്രേലിയയിലേക്ക് പോയി, അവിടെ പഠനം പൂർത്തിയാക്കി. ഓസ്‌ട്രേലിയയില്‍ ആയുർവേദ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാൻ ഇന്ത്യയിലേക്ക് പോയി. എന്റെ അസുഖം എന്റെ വൃക്കകളെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. ഞാൻ കേരളത്തില്‍ പോയി ആയുർവേദ ഡോക്ടർമാരെ കണ്ടു. അപ്പോഴാണ് ഞാൻ മെച്ചപ്പെടാൻ തുടങ്ങിയത്, അതിനുശേഷം ഞാൻ യോഗയില്‍ ഉറച്ചുനിന്നു.

ഞാൻ കേരളത്തില്‍ പോയി ആയുർവേദം പഠിച്ചു . പിന്നെ ഡല്‍ഹിയിലും ഹിമാലയത്തിലും പോയി. യോഗാഭ്യാസം പഠിക്കാൻ ഞാൻ പലയിടത്തും പോയി. എന്റെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരുന്നു, എന്റെ മാതാപിതാക്കള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ മറ്റ് ബന്ധുക്കള്‍ വളരെ വിമർശിച്ചു . പിന്നീട് അവർ കണ്‍സള്‍ട്ടേഷനും പരിശീലനത്തിനുമായി എന്റെ ക്ലിനിക്കിലെത്തി.

ജിദ്ദയില്‍ ഇന്ത്യൻ മിഷനില്‍ നിന്ന് വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ലോകമെമ്പാടും യോഗ കൂടുതല്‍ പ്രചാരം നേടുന്നതിന്റെ കാരണം ഇതാണ്. സൗദികള്‍ക്ക് യോഗയെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. ധ്യാനം പോലെയുള്ള ഒരു ബുദ്ധമത ആചാരമാണെന്നാണ് അവർ കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. സൗദി സമൂഹം ഒരു തുറന്ന സമൂഹമല്ല. ഒരു പുതിയ കാര്യം പരീക്ഷിക്കുക എളുപ്പമല്ല. ടിവി ഷോകളിലൂടെ എനിക്ക് ധാരാളം ബോധവല്‍ക്കരണ കാമ്പ്യെയ്‌നുകള്‍ നടത്തേണ്ടിവന്നു.

ജിദ്ദയില്‍ ഇന്ന് എണ്ണായിരത്തിലധികം യോഗ അനുയായികളുണ്ട്. മക്ക, റിയാദ് മദീന, ജിദ്ദ തുടങ്ങിയ നഗരങ്ങളില്‍ യോഗാ കേന്ദ്രങ്ങളും യോഗാധ്യാപകരുമുണ്ട്. യോഗ ശരീരത്തെ ആരോഗ്യകരമാക്കുമെന്ന് ആളുകള്‍ക്ക് അറിയാവുന്നതിനാല്‍ സൗദി അറേബ്യയില്‍ യോഗയ്‌ക്ക് ആവശ്യക്കാരുണ്ട്.- നൗഫ് പറയുന്നു.

 

 

Related Articles

Back to top button