BusinessIndiaInternationalLatest

കുതിച്ചുയർന്ന് ഓഹരി വിപണി; നേട്ടമുണ്ടാക്കിയ രാജ്യങ്ങളിൽ ഇന്ത്യയും

“Manju”

ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി. ലോകത്തെ പത്ത് മികച്ച ഓഹരി വിപണികളിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയ വിപണിയായി ഇന്ത്യൻ ഓഹരി വിപണിയും മാറി. ഹോങ്കോംഗിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ.

കേന്ദ്രസർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം പ്രകടമായത്. ബുള്ളിഷ് നിക്ഷേപകരുടെ വികാരവും, ആഗോള പണലഭ്യതയുമാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ബെഞ്ച്മാർക്ക് ബിഎസ്ഇ സെൻസെക്‌സ് 50,000 കടന്നപ്പോൾ നിഫ്റ്റി 15,000 കടന്നു.

2021ന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽ ഉണർവ്വ് പ്രകടമായിട്ടുണ്ട്. 5.11 ശതമാനം ഉയർച്ചയാണ് ഓഹരി വിപണിയിൽ ഉണ്ടായത്. ഇന്ത്യയുടെ നേട്ടം 2.72 ട്രില്യൺ ഡോളർ ആയപ്പോൾ ഹോങ്കോംഗിന്റേത് 7.39 ട്രില്യൺ ഡോളർ ആയിരുന്നു. 13.41 ശതമാനമായിരുന്നു ഹോങ്കോംഗിന്റെ വിപണിയിൽ ഉണ്ടായത്.

ജനുവരിയിൽ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിച്ചതും ഇന്ത്യൻ ഓഹരി വിപണിയിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. 4.54 ട്രില്യൺ ഡോളറിന്റെ അധിക നിക്ഷേപമാണ് കഴിഞ്ഞ മാസം ഉണ്ടായത്.

Related Articles

Back to top button