HealthLatest

ശരീരഭാരം മാത്രമല്ല, ജങ്ക് ഫുഡ് ഉത്കണ്ഠയും വര്‍ധിപ്പിക്കും; പഠനം

“Manju”

ബര്‍ഗര്‍, പിസ പോലുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം മാത്രമല്ല, ഉത്കണ്ഠ വര്‍ധിക്കാനും കാരണമാകുമെന്ന് പഠനം. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നത് ഗട്ട് മൈക്രോബയോമില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇത് അനാരോഗ്യകരമായ ബാക്ടീരിയകളെ വാഗസ് നാഡിയിലൂടെ തലച്ചോറിലേക്ക് കയറ്റിവിടുകയും ചെയ്യുന്നു. ഇത് ഉത്കണ്ഠയെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങള്‍ക്ക് കാരണമാകുമെന്ന് അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ സെറോടോണിന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട ട്രിപ്‌റ്റോഫാന്‍ ഹൈഡ്രോക്‌സൈലേസ് ഉള്‍പ്പെടെ മൂന്ന് ജീനുകള്‍ സജീവമാകുന്നതായും കണ്ടെത്തിയെന്ന് ബയോളജിക്കല്‍ റിസേര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ വിശദീകരിക്കുന്നു. സെറോടാണിന്‍ പൊതുവെ ‘ഫീല്‍-ഗുഡ്’ ഹോര്‍മോണ്‍ ആയാണ് കരുതുന്നത്. എന്നാല്‍ ഈ ഹോര്‍മോണ്‍ സജീവമാകുന്നതോടെ തലച്ചോറിലെ ചില നാഡീകോശങ്ങള്‍ ഉത്കണ്ഠ പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.

ഇതില്‍ ട്രിപ്‌റ്റോഫാന്‍ ഹൈഡ്രോക്‌സൈലേസ് അഥവ ടിപിഎച്ച് 2 മനുഷ്യരിലെ മാനസിക വൈകല്യങ്ങളുമായും ആത്മഹത്യയുമായി ബന്ധപ്പെട്ടതാണെന്ന് ഗവേഷകര്‍ പഠനത്തില്‍ പറയുന്നു. പ്രധാനമായും പൂരിത കൊഴുപ്പുകള്‍ അടങ്ങിയ അള്‍ട്രാ-ഹൈ ഫാറ്റ് ഡയറ്റ് പിന്തുടരുന്നത് യുവാക്കളില്‍ ഹ്രസ്വകാലത്തേക്ക് ഉത്കണ്ഠ വര്‍ധിപ്പിക്കുകയും ഭാവിയില്‍ തലച്ചോറിനെ കുഴപ്പലാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ വിശദീകരിച്ചു.

പഴങ്ങളിലും പച്ചക്കറിയിലും അടങ്ങിയ ആരോ?ഗ്യകരമായ കൊഴുപ്പ് സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയ ആനാരോഗ്യകരമായ കൊഴുപ്പുകള്‍ കാരണമുണ്ടാകുന്ന ആരോ?ഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Related Articles

Back to top button