KeralaLatest

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് സന്ദര്‍ശിച്ചു.

“Manju”

ന്യൂഡൽഹി : കോണ്‍ഗ്രസ് എം.പി.യും കെ.പി.സി.സി. പ്രസിഡന്റുമായ കെ.സുധാകരന്‍ ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ച് സന്ദര്‍ശിച്ചു. ഇന്ന് (15-12-2023) ന് ഉച്ചകഴിഞ്ഞ് ആശ്രമത്തിലെത്തിയ അദ്ദേഹം പ്രാര്‍ത്ഥനാലയത്തില്‍ പുഷ്പസമര്‍പ്പണം നടത്തി. ധ്യാനമഠത്തില്‍ ധ്യാനനിരതനായ അദ്ദേഹം ആശ്രമം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു. ശാന്തിഗിരി ആശ്രമം, സാകേത് ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, ജനറല്‍ മാനേജര്‍ ഡോ.കിരണ്‍ ശ്രീധര്‍ എന്നിവര്‍ ചേര്‍ന്ന് കെ.സുധാകരന്‍ എം.പി.യെ പൊന്നാട ചാര്‍ത്തി ആദരിച്ച് സ്നേഹോപഹാരമായി മൊമെന്റോ നല്‍കി. ആശ്രമം പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ മനുനായര്‍ സോണല്‍ ഓഫീസ് സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button