KeralaLatest

പ്ലസ് വണ്‍; ജൂണ്‍ 24 ക്ലാസുകള്‍ ആരംഭിക്കും

“Manju”

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24 ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 3 സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ കഴിഞ്ഞുവെന്നും രണ്ട് അലോട്ട്മെന്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ 2ന് സപ്ലുമെന്ററി അപേക്ഷ ക്ഷണിക്കും. 421621 പേരാണ് അപേക്ഷ നല്‍കിയത്. മെറിറ്റില്‍ 268192 അഡ്മിഷൻ നല്‍കി. അലോട്ട്മെന്റ് നല്‍കിയിട്ടും 77997 പേർ പല കാരണങ്ങളാല്‍ പ്രവേശനം നേടിയില്ല. ആകെ ഒഴിവുകള്‍ 113833. അലോട്ട്മെന്റ് നല്‍കിയിട്ടും 77997 പേർ പല കാരണങ്ങളാല്‍ പ്രവേശനം നേടിയില്ല. ആകെ ഒഴിവുകള്‍ 113833. സംസ്ഥാനത്തെ ഇനി പ്രവേശനം നേടാനുള്ളവരുടെ എണ്ണം 26985കണക്കുകള്‍ വെച്ചാണ് താൻ മറുപടി പറയുന്നത് എന്നും മന്ത്രി പറഞ്ഞു

അൻ എയ്ഡഡ് ഒഴിവാക്കിയാല്‍ 2954 സീറ്റുകള്‍ മാത്രമാണ് ഒഴിവുകള്‍. മാധ്യമങ്ങള്‍ പാർവതികരിച്ച്‌ വാർത്ത നല്‍കുന്നു. ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ്കള്‍ കൂടി കഴിയുമ്പോള്‍ ഈ കണക്കുകള്‍ കുറയും. വിഷയം രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. ഏറ്റവും കൂടുതല്‍ ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്തത് മലപ്പുറത്താണ് . ഒന്നാമത്തെ അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് തന്നെ സമരം ആരംഭിച്ചു. മലപ്പുറത്തെ എല്ലാ എംഎല്‍എമാരുമായും സംസാരിക്കും. കണക്കുകള്‍ ബോധ്യപ്പെടുത്തും എന്നും മന്ത്രി പറഞ്ഞു. ആഗ്രഹിച്ച ബാച്ചുകളില്‍ പ്രവേശനം ലഭിക്കുന്നില്ല എന്നത് പരിഹരിക്കാൻ കഴിയാത്ത വിഷയമാണെന്നും മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button