![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/മാര്‍_പാപ്പ-അടുത്തവര്‍_ഷം-കേരളം-സന്ദര്_ശിച്ചേക്കും.jpeg?resize=303%2C166&ssl=1)
ഡല്‍ഹി: ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കും. ജി-7 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാല്‍മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ. വൈകാതെ വിദേശകാര്യമന്ത്രാലയം അതിനുള്ള നടപടികളിലേക്ക് കടന്നേക്കും.
മാർപാപ്പ ഇന്ത്യയിലെത്തിയാല്‍ കേരളത്തില്‍ ഉറപ്പായുമെത്തുമെന്ന് കത്തോലിക്കാസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2021-ലും മോദി പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ യഥാസമയം പൂർത്തിയാക്കാതിരുന്നതിനാല്‍ സന്ദർശനം നടന്നില്ല. 1999-ല്‍ ജോണ്‍പോള്‍ രണ്ടാമനാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ സന്ദർശനത്തിനെത്തിയ മാർപാപ്പ.