IndiaKeralaLatest

ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണം തുടങ്ങി

“Manju”

മാലക്കല്ല്: മാലക്കല്ല് ഇടവക പരിധിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഡെങ്കിപ്പനി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തുന്നതിന്റെ ഉദ്ഘാടനം കെസിസി രാജപുരം ഫൊറോന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ഷിനോജ് ചാക്കോ നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ബെന്നി കന്നുവെട്ടിയില്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജെഫിന്‍, കെസിസി ഫൊറോന പ്രസിഡന്‍റ് സജി കുരുവിനാവേലില്‍, യൂണിറ്റ് പ്രസിഡന്‍റ് ടോമി വാഴപ്പള്ളില്‍, സെക്രട്ടറി ബിജു വട്ടപ്പറമ്പില്‍, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button