![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/സുര്ഷ്-ഗോപി.jpeg?resize=303%2C166&ssl=1)
ന്യൂഡൽഹി; ലോക്സഭയില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. കേന്ദ്രസഹമന്ത്രിയെന്ന നിലയില്‍ 12.21നാണ് സുരേഷ് ഗോപിയെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചത്. കൃഷ്ണ, ഗുരുവായൂരപ്പ എന്ന പ്രാര്‍ത്ഥനയോടെയാണ് സുരേഷ് ഗോപി സത്യവാചകം ചൊല്ലി തുടങ്ങിയത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ലോക്സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്.