IndiaLatest

ചെറുകിട സംരംഭകര്‍ക്കായി മാര്‍ജിന്‍ മണി ഗ്രാന്റ്; 40 ശതമാനം വരെ തിരിച്ചടയ്‌ക്കേണ്ട

“Manju”

Business ideas: 40 ശതമാനം വരെ തിരിച്ചടയ്‌ക്കേണ്ട; സംരംഭകർക്ക് പുതിയ ധനസഹായ  പദ്ധതിയുമായി സർക്കാർ - kerala government new plan margin money grant for  msmes | Samayam Malayalam

കൊച്ചി: ചെറുകിട സംരംഭകര്‍ക്കായി മാര്‍ജിന്‍ മണി ഗ്രാന്റ് എന്ന പേരില്‍ പുതിയ ധനസഹായ പദ്ധതി സംസ്ഥാന വ്യവസായ വകുപ്പ് അവതരിപ്പിച്ചു. സംരംഭം തുടങ്ങാന്‍ ആവശ്യമായ തുകയുടെ 40 ശതമാനം വരെ തിരിച്ചടക്കേണ്ടതില്ലാ എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതിക്കായി 250 ലക്ഷം രൂപയാണ് ഈ സാമ്ബത്തിക വര്‍ഷത്തേക്ക് അനുവദിച്ചത്.

സംരംഭം തുടങ്ങാനായി ചെലവിടുന്ന ആകെ തുകയുടെ 30 മുതല്‍ 40 ശതമാനം വരെ ഗ്രാന്റായി ലഭിക്കും.അതിനാല്‍ സംരംഭം തുടങ്ങുന്നതിന് 20 മുതല്‍ 30 ശതമാനം തുക മാത്രം സംരംഭകര്‍ തങ്ങളുടെ വിഹിതമായി ചെലിട്ടാല്‍ മതി.

10 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള ചെറുകിട സംരംഭങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. ഭൂമി, കെട്ടിടം, മെഷിനറി തുടങ്ങിയ ഫിക്‌സസ്ഡ് കാപിറ്റല്‍, പ്രവര്‍ത്തന മൂലധനം എന്നിവയിന്മേല്‍ സഹായം ലഭ്യമാകും. ഉത്പാദനം, സേവനം, ജോബ് വര്‍ക്ക് തുടങ്ങിയ ഏത് മേഖലയിലും സംരംഭം തുടങ്ങാം.

രണ്ട് വിഭാഗമായി തിരിച്ചാണ് ഗ്രാന്റ് അനുവദിക്കുന്നത്. സ്ത്രീകള്‍, വിമുക്തഭടന്മാര്‍, അംഗപരിമിതര്‍, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍, 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിവരെ സ്‌പെഷ്യല്‍ കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് 30 ശതമാനമാണ് ഗ്രാന്റ് ലഭിക്കുക. സംരംഭം തുടങ്ങുന്നതിന് ബാക്കി 40 ശതമാനം വായ്പയും 30 ശതമാനം ഉപഭോക്തൃ വിഹിതമായും ചെലവിടണം.

Related Articles

Back to top button