KeralaLatest

തിരുവനന്തപുരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെയാണ് (44) മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു ദീപു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്‌നാട് പൊലീസിന്റെ പെട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ പൊലീസ് വാഹനത്തിന് സമീപമെത്തുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളമുണ്ടായിരുന്നു.

പണം തട്ടിയെടുക്കുന്നതിനായോ അല്ലെങ്കില്‍ ബിസിനസ് തര്‍ക്കമോ ആയിരിക്കും കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Related Articles

Back to top button