InternationalLatest

നാഷനല്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറക്കും

“Manju”

അബുദാബി; യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ഥം നിര്‍മിക്കുന്ന സായിദ് നാഷനല്‍ മ്യൂസിയം 2023 ല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും.ഷെയ്ഖ് സായിദിന്റെ ജനനം മുതല്‍ മരണം വരെയുള്ള മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന മ്യൂസിയത്തില്‍ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാദിയാത് ദ്വീപിലെ മൂന്നാമത്തെ മ്യൂസിയമായിരിക്കും നാഷനല്‍ മ്യൂസിയം.

എമിറേറ്റ്സിന്റെ സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനത്തിന്റെ അടയാളമായ മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സാദിയാത് ദ്വീപിലെ സാംസ്കാരിക കേന്ദ്രമായി മാറും. അറേബ്യന്‍ പൈതൃകവും ആതിഥ്യ മര്യാദകളും ആധുനികതയും സമന്വയിച്ചാണു രൂപകല്‍പന ചെയ്തിരിക്കുന്നത്. ഷെയ്ഖ് സായിദിന്റെ പ്രകൃതിസ്നേഹം വിളിച്ചറിയിക്കുന്ന മ്യൂസിയം പൂന്തോട്ടത്തിനുള്ളിലായാണ് സജ്ജീകരിക്കുന്നത്.

വിദ്യാഭ്യാസം, പരിസ്ഥിതി, പൈതൃകം, സംസ്‌കാരം, സുരക്ഷ, എന്നിവയില്‍ ഷെയ്ഖ് സായിദിന്റെ വീക്ഷണങ്ങളും ഇവിടെ ദൃശ്യമാകും . യുഎഇ രൂപീകരിക്കുന്നതിന് മുന്‍പുള്ള അവസ്ഥയും പരിസ്ഥിതി വികസനവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമെല്ലാം മ്യൂസിയത്തിലുണ്ടാകും. പുരാതന കാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകളും പ്രദര്‍ശിപ്പിക്കും. ഷെയ്ഖ് സായിദിനെകുറിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കുന്നുണ്ട്.

Related Articles

Back to top button